Friday, November 16, 2018 Last Updated 19 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

മൂന്നമ്പല ദര്‍ശനം പദ്ധതി നടപ്പാക്കും: ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌

മാന്നാര്‍: തൃക്കുരട്ടി-തൃക്കണ്ടിയൂര്‍-തൃപ്പെരുന്തുറ മഹാദേവ ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ്‌ മൂന്നമ്പല ദര്‍ശനം പദ്ധതി നടപ്പാക്കുമെന്നു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റ്‌ എ. പത്മകുമാര്‍. തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ അഖില കേരള രാമായണമേളയുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കുരട്ടി ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ശോച്യാവസ്‌ഥ ബോധ്യപ്പെട്ടിട്ടുണ്ടന്നും അത്‌ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാമായണമേളയ്‌ക്കു ദേവസ്വം ബോര്‍ഡ്‌ നല്‍കുന്ന ഗ്രാന്റ്‌ 30,000 രൂപയാക്കി വര്‍ധിപ്പിച്ചു. സജിചെറിയാന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു.
രാമായണ പുരസ്‌കാരം ഗായകന്‍ കാവാലം ശ്രീകുമാറിന്‌ സമ്മാനിച്ചു. ദേവസ്വം ബോര്‍ഡംഗം കെ.പി. ശങ്കരദാസ്‌, മാവേലിക്കര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.രഘുപ്രസാദ്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രമോദ്‌ കണ്ണാടിശേരില്‍, പി.സി. വിഷ്‌ണുനാഥ്‌, എസ്‌.ആര്‍. സജിന്‍, നിഖില്‍മോഹന്‍, ടി.കെ. രാജഗോപാല്‍, പി.എന്‍. ശെല്‍വരാജന്‍, വിജയലക്ഷ്‌മി, പള്ളിക്കല്‍ ശ്രീഹരി, ഗണപതി ആചാരി പുളിമൂട്ടില്‍, ശ്രീജിത്ത്‌ വൈദേഹി തുടങ്ങിയവര്‍ പങ്കെടുത്തു.
രാമായണ മേളയുടെ മത്സരങ്ങളില്‍ മാന്നാര്‍ നായര്‍ സമാജം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. ശ്രീഭുവനേശ്വരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാമതും മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം മൂന്നാം സ്‌ഥാനവും നേടി. എല്‍.പി, യു.പി. വിഭാഗങ്ങളില്‍ ശ്രീഭുവനേശ്വരി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സ്‌കൂളും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ മാന്നാര്‍ നായര്‍സമാജം എച്ച്‌.എസ്‌.എസും വിജയികളായി.
രാമായണ പ്രതിഭകളായി എല്‍.പി വിഭാഗം: അഭീഷ്‌ഠ.എ(ശ്രീഭുവനേശ്വരി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍, മാന്നാര്‍ ), യു.പി വിഭാഗം: മേദിനിചന്ദ്രിക(ചെട്ടികുളങ്ങര എച്ച്‌.എസ്‌.എസ്‌), ശിവാനി (ശ്രീഭുവനേശ്വരി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂള്‍, മാന്നാര്‍), ഹൈസ്‌കൂള്‍ വിഭാഗം: നിധി.എം.ജി(ബിഷപ്‌മൂര്‍ വിദ്യാപീഠം, കായംകുളം), ഹയര്‍സെക്കന്‍ഡറി: ഹൃദ്യ.എസ്‌(നായര്‍ സമാജം എച്ച്‌.എസ്‌.എസ്‌, മാന്നാര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Ads by Google
Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW