Saturday, April 20, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

ശരണവഴികളിലെ സ്വന്തം അനുഭവങ്ങള്‍ സമൂഹപ്പെരിയോന്‍ പുസ്‌തകമാക്കുന്നു

അമ്പലപ്പുഴ: നീണ്ട 22 വര്‍ഷത്തെ ശരണവഴികളിലെ സ്വന്തം അനുഭവങ്ങള്‍ സമൂഹപ്പെരിയോന്‍ പുസ്‌തകമാക്കുന്നു. സമൂഹപ്പെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍ നായരാണു ശരണവഴിയിലെ ആധ്യാത്മിക ചിന്തകള്‍ എന്ന പേരില്‍ ഗ്രന്ഥമെഴുതിയത്‌.
ശബരിമല ക്ഷേത്രത്തിലേക്കു ദീര്‍ഘകാലമായി അമ്പലപ്പുഴ അയ്യപ്പഭക്‌ത സംഘത്തെ നയിക്കുന്ന സമൂഹപ്പെരിയോന്‍ ശബരി മല തീര്‍ഥാടനവുമായി ബന്ധപ്പെട്ട്‌ വിവിധ കാലഘട്ടങ്ങളില്‍ എഴുതിയ ലേഖനങ്ങളാണു പുസ്‌തക രൂപത്തിലാക്കിയത്‌. പതിനാറോളം ലേഖനങ്ങളാണ്‌ ഇതിലുള്ളത്‌.
17ന്‌ രാവിലെ 10ന്‌ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര നാടക ശാലയില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പ്‌ സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ പി. വേണുഗോപാല്‍ ഐ.എ.എസ്‌. പുസ്‌തക പ്രകാശന കര്‍മം നിര്‍വഹിക്കുമെന്ന്‌ അമ്പലപ്പുഴ അയ്യപ്പ ഭക്‌ത സംഘം പ്രസിഡന്റ്‌ എന്‍. ഗോപാലകൃഷ്‌ണപിള്ള, സെക്രട്ടറി എന്‍. മാധവന്‍കുട്ടി നായര്‍, ട്രഷറര്‍ ചന്ദ്രകുമാര്‍ എന്നിവര്‍ അറിയിച്ചു.
ഡോ. ബി. പത്മകുമാര്‍ പുസ്‌തകം ഏറ്റുവാങ്ങും. ആലങ്ങാട്ട്‌ യോഗം പെരിയോന്‍ അമ്പാടത്ത്‌ വിജയകുമാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. 50 രൂപയാണു പുസ്‌തകത്തിന്റെ വില.

Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW