Tuesday, November 13, 2018 Last Updated 16 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 14 Aug 2018 01.25 AM

കാപ്പിത്തോട്‌ മലിനീകരണത്തിന്‌ ഈ വര്‍ഷം പരിഹാരമെന്ന്‌ കലക്‌ടര്‍

അമ്പലപ്പുഴ: കാക്കാഴം കാപ്പിത്തോട്ടില്‍ ജില്ലാ കലക്‌ടറുടെ മിന്നല്‍ സന്ദര്‍ശനം. ഇന്നലെ വൈകിട്ട്‌ മൂന്നോടെയാണു കലക്‌ടര്‍ എസ്‌. സുഹാസ്‌ സന്ദര്‍ശനം നടത്തിയത്‌. കാക്കാഴം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മെറിറ്റ്‌ അവാര്‍ഡുദാനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണു കലക്‌ടര്‍.
കാപ്പിത്തോട്ടിലെ ദുര്‍ഗന്ധം നേരിട്ടറിഞ്ഞ കലക്‌ടര്‍ സ്‌കൂളിലെ ചടങ്ങിനു ശേഷം കാപ്പിത്തോടിന്റെ ദുര്‍സ്‌ഥിതി നേരിട്ട്‌ കാണാനെത്തുകയായിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ എന്‍വയോണ്‍മെന്റ്‌ എന്‍ജിനീയര്‍ ബി. ബിജുവിനെയും കലക്‌ടര്‍ വിളിച്ചു വരുത്തി.
നിലവിലുള്ള പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ കലക്‌ടര്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‌ നിര്‍ദ്ദേശം നല്‍കി. കിഫ്‌ബിയില്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന്‌ എന്‍ജിനീയര്‍ ബി. ബിജു പറഞ്ഞു.
ജലസേചന വകുപ്പ്‌, ത്രിതല പഞ്ചായത്ത്‌ എന്നിവയുടെ സഹകരണം ഇതില്‍ ഉറപ്പാക്കും.
ഈ വര്‍ഷം തന്നെ പദ്ധതി നടപ്പാക്കി കാപ്പിത്തോടിന്റെ മലിനീകരണ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Tuesday 14 Aug 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW