Saturday, September 15, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

രാമപുരം നാലമ്പലങ്ങളിലേക്ക്‌ ഭക്‌തജനപ്രവാഹം

uploads/news/2018/08/240886/3.jpg

രാമപുരം: കര്‍ക്കിടകത്തിലെ നാലമ്പല ദര്‍ശന തീര്‍ത്ഥാടന മഹോത്സവം സമാപിക്കുന്നതിന്‌ ദിവസങ്ങള്‍ മാത്രം ശേഷിക്കെ നാലമ്പലങ്ങളിലേക്ക്‌ തീര്‍ത്ഥാടകപ്രവാഹം. കര്‍ക്കിടക മാസത്തിലെ ആദ്യ ദിവസങ്ങളില്‍ വെള്ളപ്പൊക്കവും മഴക്കെടുതിയുംമൂലം തീര്‍ത്ഥാടകരുടെ ഒഴുക്ക്‌ കുറവായിരുന്നു. ഇനി അഞ്ച്‌ ദിവസങ്ങള്‍കൂടി മാത്രമാണ്‌ കര്‍ക്കിടകമാസത്തിലെ തീര്‍ത്ഥാടനത്തിന്‌ അവശേഷിക്കുന്നത്‌. കര്‍ക്കിടകത്തിലെ നാലമ്പല ദര്‍ശനത്തിന്‌ പുരാതനകാലം മുതല്‍ പ്രത്യേകപ്രാധാന്യം ഉള്ളതിനാല്‍ വരും ദിവസങ്ങളില്‍ തിരക്ക്‌ വര്‍ദ്ധിക്കും. കര്‍ക്കിടക മാസത്തിലെ അവസാന ഞായറാഴ്‌ചയായിരുന്ന ഇന്നലെ വെളുപ്പിന്‌ നാല്‌ മുതല്‍ രാമപുരം ശ്രീരാമസ്വാമി ക്ഷേത്രപരിസരം തീര്‍ത്ഥാടകരെക്കൊണ്ട്‌ നിറഞ്ഞു.
നിര്‍മ്മാല്യദര്‍ശനത്തിന്‌ നട തുറന്നപ്പോള്‍ നീണ്ട ക്യൂ ദൃശ്യമായിരുന്നു. തലേദിവസം രാത്രിയില്‍ ധാരാളം തീര്‍ത്ഥാടകര്‍ എത്തിച്ചേര്‍ന്നിരുന്നു. നാലു ക്ഷേത്രങ്ങളിലും മണിക്കൂറുകളോളം ക്യൂ നിന്നാണ്‌ ഭക്‌തജനങ്ങള്‍ ദര്‍ശനം പൂര്‍ത്തിയാക്കിയത്‌. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലും കൂടപ്പുലം ശ്രീലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും രാവിലെ മുതല്‍ അന്നദാനമുണ്ടായിരുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തില്‍നിന്നാരംഭിച്ച്‌ കൂടപ്പുലം ശ്രീലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലും അമനകര ശ്രീഭരതസ്വാമി ക്ഷേത്രത്തിലും മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തി വീണ്ടും ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്തിയാണ്‌ നാലമ്പല ദര്‍ശനം പൂര്‍ത്തിയാക്കുന്നത്‌. അവധി ദിവസമായതിനാല്‍ സ്വാതന്ത്രദിനത്തിലും വന്‍ തിരക്ക്‌ അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ക്ഷേത്രങ്ങളില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW