Saturday, September 15, 2018 Last Updated 1 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

മലേഷ്യന്‍ സിഗരറ്റ്‌, ചുരുട്ട്‌ പുകയില; ലഹരിവഴിയില്‍ പുതിയ മാര്‍ഗം

uploads/news/2018/08/240884/1.jpg

കോട്ടയം: കഞ്ചാവിനും ലഹരിയ്‌ക്കായി ഉപയോഗിക്കുന്ന വേദനാ സംഹാരികള്‍ക്കു വ്യാപകമായി പിടിവീണതോടെ ലഹരിയ്‌ക്കായി പുതുമാര്‍ഗങ്ങള്‍ തേടി യുവാക്കള്‍. വിദേശ സിഗരറ്റ്‌, വീര്യം കൂടിയ പുകയില എന്നിവ വ്യാപമായി ജില്ലയിലെത്തുന്നുവെന്ന്‌ എക്‌സൈസ്‌. ഇന്നലെ ജില്ലയില്‍ അവലോകനത്തെിയ എക്‌സൈസ്‌ കമ്മീഷണര്‍ ഋഷാജ്‌ സിങ്‌ വിദേശ സിഗരറ്റും പുകയിലയും പരിശോധിച്ചു.
മലേഷ്യയില്‍ നിര്‍മിത സിഗരറ്റുകളാണു ഏറ്റവും പുതിയ ലഹരി മാര്‍ഗമെന്ന്‌ എക്‌സൈസ്‌ അധികൃതര്‍ പറയുന്നു. ഐ ലൈനര്‍ സിഗരറ്റ്‌ എന്ന പേരിലുള്ള ഈ സിഗരറ്റ്‌ ജില്ലയിലെ പല സ്‌കൂളുകളുടെയും പരിസരത്തു നിന്ന്‌ എക്‌സൈ്‌ അധികൃതര്‍ പിടികൂടി. കഴിഞ്ഞ ഒന്നിന്‌ ആരംഭിച്ച ഓണം സ്‌പെഷല്‍ ഡ്രൈവ്‌ പരിശോധനകളിലാണു സിഗരറ്റ്‌ കണ്ടെടുത്തത്‌.
സ്‌ത്രീകളുടെ ഐ ലൈനറിന്റെ മാതൃകയിലുള്ളതാണ്‌ സിഗരറ്റ്‌, പുറം കവര്‍ എടുത്ത്‌ മാറ്റിയാല്‍ വലിക്കാവുന്ന രീതിയിലുള്ള ഈ സിഗരറ്റ്‌ ഡല്‍ഹിയില്‍ എത്തിച്ച്‌ എം.ആര്‍.പി എഴുതിച്ചേര്‍ത്ത ശേഷമാണു ജില്ലയില്‍ വില്‍പ്പനയ്‌ക്ക്‌ എത്തിക്കുന്നത്‌. വീര്യം കൂടിയ നിക്കോട്ടിനൊപ്പം സുഗന്ധ വ്യഞ്‌ജനങ്ങളുടെ സത്തും ഈ സിഗരറ്റില്‍ ചേര്‍ക്കുന്നുണ്ട്‌. ഉത്തരേന്ത്യക്കാര്‍ ഹുക്ക വലിക്കാന്‍ ഉപയോഗിക്കുന്ന ചുരുട്ട്‌ പുകയിലയാണ്‌ മറ്റൊരു പുതിയ ഇനം. ചെറിയ ബോളുകളുടെ രൂപത്തിലാക്കിയ പുകയിലയാണിത്‌. ഇതു പൊടിച്ച്‌ ഹുക്കയിലാക്കിയാണു വലി. ഇത്തരം പുകയിലയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടികൂടിയിട്ടുണ്ട്‌. പത്തു ദിവസത്തിനിടെ അനധികൃത മദ്യക്കച്ചവടവുമായി ബന്ധപ്പെട്ട്‌ 36 കേസുകള്‍ എക്‌സൈസ്‌ രജിസ്‌റ്റര്‍ ചെയ്യുകയും ഇതുമായി ബന്ധപ്പെട്ട്‌ 34 പേരെ വിവിധ സ്‌ഥലങ്ങളില്‍ നിന്നും അറസ്‌റ്റ്‌ ചെയ്യുകയും ചെയ്‌തു. കഞ്ചാവ്‌ അടക്കമുള്ള ലഹരി വസ്‌തുക്കള്‍ വില്‍ക്കുകയും, കച്ചവടം ചെയ്യുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട്‌ 29 കേസുകളിലായി 37 പേരെ അറസ്‌റ്റ്‌ ചെയ്‌തു. നിരോധിത പുകയില ഉത്‌പന്നങ്ങള്‍ 200 കിലോയിലധികം പിടിച്ചെടുക്കുകയും, അരലക്ഷം രൂപ പിഴയായി ഈടാക്കുകും ചെയ്‌തു.
പത്തു ദിവസത്തിനിടെ ഏഴരക്കിലോ കഞ്ചാവ്‌ പിടിച്ചെടുത്തു. ഇരുനൂറ്‌ പൊതി നിരോധിത പുകയില ഉത്‌പന്നങ്ങള്‍ പിടികൂടിയപ്പോള്‍, അരലക്ഷം രൂപ പിഴയായും ഈടാക്കിയതായും കമ്മീഷണര്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ അധികൃതര്‍ വ്യക്‌തമാക്കി. ബസുകളിലും, ട്രെയിനിലും, അതിര്‍ത്തിയില്‍ നിന്നു കാല്‍നടയായുമാണ്‌ ഇത്തരത്തില്‍ ലഹരി മരുന്നുകള്‍ കടത്തുന്നതെന്നും എക്‌സൈസ്‌ കമ്മിഷണര്‍ അറിയിച്ചു. ഓണക്കാലത്തിനു മുന്നോടിയായി സംസ്‌ഥാന വ്യാപകമായി ഇത്തരത്തില്‍ പരിശോധനകളും, അവലോകന യോഗങ്ങളും ചേരുമെന്നും ഋഷിരാജ്‌ സിങ്ങ്‌ അറിയിച്ചു.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW