Friday, November 16, 2018 Last Updated 38 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

പ്രളയദുരിതാശ്വാസ നിധിയിലേക്ക്‌ ആകാശാല ബസ്‌ ഗ്രൂപ്പിന്റെ ഒരു ദിവസത്തെ കളക്ഷന്‍

രാമപുരം: പ്രളയദുരിതാശ്വാസ നിധിയിലേക്ക്‌ ആകാശാല ബസ്‌ ഗ്രൂപ്പ്‌ നാളെത്തെ കളക്ഷന്‍ നല്‍കുന്നു. പാലാ, കൂത്താട്ടുകുളം, തൊടുപുഴ, കോട്ടയം റൂട്ടുകളിലായി സര്‍വീസ്‌ നടത്തുന്ന 14 ബസുകളിലെ കളക്ഷനാണ്‌ ദുരിതബാധിതര്‍ക്കായി നല്‍കുന്നത്‌. യാത്രക്കാര്‍ക്ക്‌ ടിക്കറ്റ്‌ തുകയ്‌ക്ക്‌ പുറമെ കൂടുതല്‍ പണം സംഭാവനയായി നല്‍കുവാനുള്ള അവസരവുമുണ്ട്‌.
കൂടുതലായി നല്‍കുന്ന പണത്തിന്‌ ടിക്കറ്റ്‌ നല്‍കും. വിദ്യാര്‍ത്ഥികള്‍ കണ്‍സക്ഷന്‍ ഒഴിവാക്കിയാല്‍ നല്ലൊരു തുക ദുരിതബാധിതര്‍ക്ക്‌ കൈമാറുവാന്‍ സാധിക്കുമെന്ന്‌ ഉടമ മാത്യു ആകാശാല പറഞ്ഞു. ആകാശാല ഗ്രൂപ്പ്‌ മുന്‍പും മാതൃകാപരമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌.
രാമപുരം സ്വദേശികളായ കുട്ടികളുടെ ചികിത്സയ്‌ക്കായി ഒരുദിവസത്തെ കളക്ഷന്‍തുകയായ ഒരുലക്ഷത്തോളം രൂപാ നല്‍കിയിരുന്നു. നാളെ ലഭിക്കുന്ന കളക്ഷന്‍ തുകയുടെ പകുതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ബാക്കി തുക ഇടുക്കി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നേരിട്ടും നല്‍കുവാനാണ്‌ തീരുമാനം.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW