Thursday, November 15, 2018 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

കാവിന്‍പുറം ക്ഷേത്രത്തില്‍ ചിങ്ങപ്പൊലി വഴിപാട്‌

ഏഴാച്ചേരി: ചിങ്ങപ്പിറവിദിനമായ 17-ന്‌ ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ ചിങ്ങപ്പൊലി വഴിപാട്‌ നടക്കും. ആണ്ടുപിറപ്പിന്‌ ഭക്‌തജനങ്ങള്‍ക്ക്‌ ഉമാമഹേശ്വരന്മാരുടെ കൈനീട്ടമായി പൂജിച്ച നാണയങ്ങള്‍ വിതരണം ചെയ്യുന്നതാണ്‌ ചിങ്ങപ്പൊലി വഴിപാട്‌. കേരളത്തില്‍ മറ്റു ക്ഷേത്രങ്ങളിലൊന്നും ഇല്ലാത്ത അനുഷ്‌ഠാനമാണിത്‌. ദേവീദേവന്മാര്‍ നല്‌കുന്നതായി സങ്കല്‌പിച്ചിട്ടുള്ള കൈനീട്ടം ഏറ്റുവാങ്ങുന്നതോടെ അടുത്ത ഒരാണ്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട്‌ ഒഴിവാകുകയും ഐശ്വര്യം വര്‍ദ്ധിക്കുകയും ചെയ്യുമെന്നാണ്‌ ഭക്‌തജനവിശ്വാസം. ദൂരെ ദിക്കുളില്‍നിന്നുപോലും ചിങ്ങപ്പൊലി കൈനീട്ടം ഏറ്റുവാങ്ങാന്‍ ഭക്‌തര്‍ എത്താറുണ്ട്‌.
17-ന്‌ രാവിലെ ആറുമുതല്‍ വിശേഷാല്‍ പൂജകള്‍. തുടര്‍ന്ന്‌ മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ചിങ്ങപ്പൊലിക്കായുള്ള നാണയങ്ങള്‍ ശ്രീകോവിലില്‍ പ്രത്യേകം പൂജിക്കും. എട്ട്‌ മുതല്‍ നാണയങ്ങള്‍ പ്രസാദത്തിനൊപ്പം ഭക്‌തജനങ്ങള്‍ക്ക്‌ വിതരണം ചെയ്യും. നവഗ്രഹ ക്ഷേത്രത്തില്‍ നവഗ്രഹപൂജയും നടക്കും. ചിങ്ങപ്പൊലി ദര്‍ശനത്തിനും ആണ്ടുപിറപ്പിന്‌ ഉമാമഹേശ്വരന്മാര്‍ നല്‌കുന്ന ആദ്യ കൈനീട്ടം ഏറ്റുവാങ്ങാനും നിരവധി ഭക്‌തരാണ്‌ എത്തിച്ചേരുന്നത്‌. ചിങ്ങപ്പൊലിക്കും വിഷുനാളിലുമാണ്‌ കാവിന്‍പുറം ക്ഷേത്രത്തില്‍നിന്ന്‌ കൈനീട്ടം വിതരണം ചെയ്‌തുവരുന്നത്‌. ഫോണ്‍: 9745260444.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW