Saturday, September 15, 2018 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

ലയണ്‍സ്‌ ക്ലബുകളുടെ പ്രവര്‍ത്തനം മാതൃകാപരം: കെ.എം. മാണി

പാലാ: സന്നദ്ധസേവന പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ലയണ്‍സ്‌ ക്ലബുകളുടെ പ്രവര്‍ത്തനം മാത്യകാപരമാണെന്ന്‌ കെ.എം. മാണി എം.എല്‍.എ.
ലയണ്‍സ്‌ ഡിസ്‌ട്രിക്‌റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ ഡയാലിസിസ്‌ കിറ്റുകളുടെ വിതരണോദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വൃക്ക രോഗികളെ സഹായിക്കുന്നതിനായി ഈ വര്‍ഷം ലയണ്‍സ്‌ ക്ലബുകള്‍വഴി 10,000 ഡയാലിസിസ്‌ കിറ്റുകള്‍ വിതരണം ചെയ്യുന്നത്‌ പാവപ്പെട്ട വൃക്കരോഗികള്‍ക്ക്‌ കൈത്താങ്ങാണെന്നും ലയണ്‍സ്‌ ക്ലബുകളുടെ സഹായഹസ്‌തം കൂടുതല്‍ മേഘലകളില്‍കൂടി വ്യാപിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ്‌ ബോബന്‍ അദ്ധ്യക്ഷത വഹിച്ചു. ലയണ്‍സ്‌ ഡിസ്‌ട്രിക്‌റ്റ്‌ ഗവര്‍ണര്‍ കെ.എ. തോമസ്‌ മുഖ്യ പ്രഭാക്ഷണം നടത്തി. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രഫ. സെലിന്‍ റോയി ഡയാലിസിസ്‌ കിറ്റുകളുടെ വിതരണം നിര്‍വ്വഹിച്ചു.
മാഗി ജോസ്‌, വിന്നി ഫിലിപ്പ്‌, മോഹനന്‍ പിള്ള, ആര്‍. മനോജ്‌ പാലാ, ഷാജി ഓസ്‌റ്റിന്‍, വി.എ. അഗസ്‌റ്റിന്‍, പ്രിന്‍സ്‌ സ്‌കറിയ, ആര്‍.വെങ്കിടാചലം, ജോപ്രസാദ്‌ കുളിരാനി, ബി. ഹരിദാസ്‌, സാനു ജോസഫ്‌, റോജി ജോര്‍ജ്‌, ബെന്നി മൈലാടൂര്‍, ടോമി കുറ്റിയാങ്കല്‍, തോമസുകുട്ടി മുളയ്‌ക്കല്‍, ജിമ്മി മാത്യു, സിബി പ്ലാത്തോട്ടം എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW