Friday, November 16, 2018 Last Updated 0 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.38 AM

10 കിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശി പിടിയില്‍

പൊന്‍കുന്നം: പത്തുകിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശിപിടിയില്‍. ഞായറാഴ്‌ച രാവിലെ പത്ത്‌ മണിയോടെ മുണ്ടക്കയം ബസ്‌റ്റാന്‍ഡ്‌ പരിസരത്തു നിന്ന്‌ 10 കിലോ കഞ്ചാവുമായി തമിഴ്‌നാട്‌ ഉത്തമപാളയം താലൂക്കില്‍ കീഴേഗൂഡല്ലൂര്‍ പുതുക്കോളനിയില്‍ നവീന്‍കുമാര്‍(27)ആണ്‌ അറസ്‌റ്റിലായത്‌. ജില്ലാപോലീസ്‌ ചീഫ്‌ ഹരിശങ്കറിനു കിട്ടിയ രഹസ്യവിവരപ്രകാരം കാഞ്ഞിരപ്പളളി ഡിവൈ.എസ്‌.പി. മധുസൂദനന്റെ നേതൃത്വത്തില്‍ ഷാഡോപോലീസ്‌ സംഘമാണ്‌ ഇയാളെ പിടികൂടിയത്‌.
കോഴിക്കോട്‌ നഗരത്തിലെ കച്ചവടക്കാര്‍ക്ക്‌ കഞ്ചാവ്‌ നല്‍കുന്നതിനായി കൊണ്ടുപോകവെയാണ്‌ പിടിയിലായത്‌. കമ്പത്തു നിന്ന്‌ കുമളിയില്‍ ബസിറങ്ങി പിന്നീട്‌ മുണ്ടക്കയത്ത്‌ എത്തുകയായിരുന്നു. ഇവിടെ നിന്ന്‌ കോട്ടയത്തെത്തി ട്രെയിനില്‍ കോഴിക്കോടിനു പോകാനായിരുന്നു പദ്ധതി. ബിഗ്‌ഷോപ്പറില്‍ സാരികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. അടുത്ത ദിവസം കൂടുതല്‍ അനേ്വഷണങ്ങള്‍ക്കായി പ്രതിയെ കസ്‌റ്റഡിയില്‍ വാങ്ങും.
മുണ്ടക്കയത്ത്‌ ഇയാള്‍ പിടിയിലായതിനു പിന്നാലെ പോലീസ്‌ സ്‌റ്റേഷനിലേക്കു വിവരങ്ങള്‍ അനേ്വഷിച്ചു ഫോണ്‍ സന്ദേശങ്ങള്‍ എത്തിയിരുന്നു. പ്രതിക്കു വേണ്ടി അഭിഭാഷകര്‍ എത്തുകയും ചെയ്‌തു. ഇയാള്‍ വന്‍ മയക്കുമരുന്നു റാക്കറ്റില്‍ അംഗമാണെന്നു സംശയമുയര്‍ന്നിട്ടുണ്ട്‌.
മുണ്ടക്കയം എസ്‌.ഐ കെ.ഒ.സന്തോഷ്‌ കുമാര്‍, എ.എസ്‌.ഐ. ഷംസുദ്ദീന്‍, ഷാഡോ പോലീസ്‌ അംഗങ്ങളായ എസ്‌.ഐ. പി.വി.വര്‍ഗീസ്‌, എ.എസ്‌.ഐ. ബിനോയ്‌, സീനിയര്‍ സിവില്‍പോലീസ്‌ ഓഫീസര്‍മാരായ കെ.എസ്‌.അഭിലാഷ്‌, നവാസ്‌, സി.പി.ഒ.മാരായ ബിറ്റുമോഹന്‍, ശ്യാം എസ്‌.നായര്‍, റിച്ചാര്‍ഡ്‌ സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ്‌ പ്രതിയെ വലയിലാക്കിയത്‌. അടുത്തനാളുകളില്‍ മുണ്ടക്കയം ബസ്‌ സ്‌റ്റാന്‍ഡ്‌ കേന്ദ്രീകരിച്ച്‌ നിരവധി കഞ്ചാവ്‌ കടത്തു പ്രതികള്‍ പോലീസിന്റേയും എക്‌സൈസിന്റേയും പിടിയിലായിട്ടുണ്ട്‌.

Ads by Google
Advertisement
Monday 13 Aug 2018 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW