Monday, September 10, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.30 AM

ആള്‍താമസമില്ലാത്ത വീടുകളില്‍ മോഷണം; ഒരാള്‍ പിടിയില്‍

uploads/news/2018/08/240871/2.jpg

കൊല്ലം: രാത്രികാലങ്ങളില്‍ ആളില്ലാത്ത വീടിന്റെ വാതില്‍ തകര്‍ത്ത്‌ അകത്തു കയറി സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിക്കുന്നയാളെ ഈസ്‌റ്റ് പോലീസ്‌ പിടികൂടി. വയനാട്‌ കല്‍പ്പറ്റ പോലീസ്‌ ക്യാമ്പിനു സമീപം ചരുവിള പുത്തന്‍വീട്ടില്‍ ജോയി(51)യെയാണ്‌ കന്യാകുമാരി ജില്ലയിലെ മാര്‍ത്താണ്ഡത്തുനിന്നും പിടികൂടിയത്‌. ആശ്രാമം ക്ഷേത്രത്തിനു സമീപം ആശ്രാമം ഗാര്‍ഡന്‍സ്‌ ജയ നിവാസില്‍ വാസുദേവന്റെ വീട്‌, ആശ്രാമം സരയൂ നഗര്‍ പുത്തന്‍വീട്ടില്‍ സത്യനാരായണന്റെ വീട്‌, ടൗണ്‍ അതിര്‍ത്തിയില്‍ നവജ്യോതിനഗര്‍-24ല്‍ നസീമിന്റെ വീട്‌ എന്നിവിടങ്ങളില്‍ പൂട്ട്‌ പൊളിച്ച്‌ അകത്തുകയറി മോഷണം നടത്തിയിട്ടുണ്ട്‌. തിരുവനന്തപുരം നേമം ടി.സി. 53/2648 മണിമന്ദിരത്തില്‍ വിജയ്‌ ആര്‍. നായരുടെ വീട്ടില്‍നിന്നും 30 പവന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ചതായി പ്രതി സമ്മതിച്ചു. സിറ്റി പോലീസ്‌ കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്‌ണയുടെ നിര്‍ദേശാനുസരണം അസി. പോലീസ്‌ കമ്മിഷണര്‍ എ. പ്രദീപ്‌കുമാറിന്റെ നേതൃത്വത്തില്‍ ഈസ്‌റ്റ് പോലീസ്‌ സി.ഐ. എസ്‌. മഞ്‌ജുലാല്‍, സബ്‌ ഇന്‍സ്‌പെക്‌ടര്‍മാരായ എം.കെ. പ്രശാന്ത്‌കുമാര്‍, വി. ശിവകുമാര്‍, എ. രഘുനാഥന്‍പിള്ള തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.

Ads by Google
Advertisement
Monday 13 Aug 2018 12.30 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW