Friday, September 14, 2018 Last Updated 9 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

അണക്കെട്ടുകളുടെ മുകളിലൂടെ ഗതാഗതം ആരംഭിക്കണമെന്ന്‌ ആവശ്യം

uploads/news/2018/08/240869/4.jpg

ചെറുതോണി: ചെറുതോണിപ്പാലത്തില്‍ ഗതാഗതം തടഞ്ഞിരിക്കുന്നതിനാല്‍ ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ മുകളിലൂടെ ഗതാഗതം ആരംഭിക്കണമെന്ന്‌ വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെട്ടു.
ഇടുക്കി പദ്ധതിയുടെ ഭാഗമായ കുളമാവ്‌ അണക്കെട്ടിനു മുകളിലൂടെ യഥേഷ്‌ടം രാവും പകലും വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്‌. എന്നാല്‍ ഇടുക്കി അണക്കെട്ടിനു മുകളിലൂടെയുള്ള ഗതാഗതം തടസപ്പെടുത്തുന്നത്‌ ചില ഉദ്യോഗസ്‌ഥരുടെ പിടിവാശി മൂലമാണെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.
ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെട്ടതോടെ ദീര്‍ഘ ദൂര സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്‌. സുരക്ഷയുടെ പേരിലാണ്‌ അണക്കെട്ടിലെ ഗതാഗതം തടഞ്ഞിരിക്കുന്നത്‌.
ഇപ്പോള്‍ ഇടുക്കിയില്‍ കമാന്‍ഡോകള്‍, ദുരന്ത നിവാരണ സേനാംഗങ്ങള്‍, ജില്ലയിലെ പോലീസ്‌ ഉദ്യോഗസ്‌ഥര്‍, വനിതാ പോലീസ്‌ ഉദ്യോഗസ്‌ഥര്‍ എന്നിവരുടെ സേവനം ഉണ്ടായിട്ടും സുരക്ഷയുടെ പേരില്‍ അണക്കെട്ടിലൂടെയുള്ള ഗതാഗതം തടഞ്ഞതില്‍ ദുരൂഹതയുണ്ടെന്ന്‌ നാട്ടുകാര്‍ ആരോപിക്കുന്നു.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW