Monday, September 24, 2018 Last Updated 0 Min 26 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

ഇടുക്കി, തൊടുപുഴ, എറണാകുളം റൂട്ടുകളിലേക്കു ഇന്നു മുതല്‍ അധിക സര്‍വീസുകള്‍

uploads/news/2018/08/240868/3.jpg

കട്ടപ്പന: ഇടുക്കി റൂട്ടിലെ യാത്രാക്ലേശം പരിഹരിക്കാന്‍ ഇന്നുമുതല്‍ കൂടുതല്‍ സര്‍വീസുകളുമായി കെ.എസ്‌.ആര്‍.ടി.സി. ഇടുക്കി-ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ചെറുതോണി പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ച സാഹചര്യത്തിലാണ്‌ കലക്‌ടറുടെ നിര്‍ദേശപ്രകാരം അധിക സര്‍വീസുകള്‍ നടത്താന്‍ കെ.എസ്‌.ആര്‍.ടി.സി തീരുമാനിച്ചത്‌. ഇന്നുമുതല്‍ രണ്ട്‌ സര്‍ക്കുലര്‍ സര്‍വീസുകള്‍ ഒരു മണിക്കൂര്‍ ഇടവിട്ട്‌ ക്രമീകരിച്ചിട്ടുണ്ട്‌.
രാവിലെ 6.10 ന്‌ കട്ടപ്പന-തങ്കമണി-ഇടുക്കി, കട്ടപ്പന-നാരകക്കാനം-ഇടുക്കി, 7.45 ന്‌ ഇടുക്കി-നാരകക്കാനം-കട്ടപ്പന, ഇടുക്കി-തങ്കമണി-കട്ടപ്പന, 9.20 ന്‌ കട്ടപ്പന-തങ്കമണി-ഇടുക്കി, 9.20 ന്‌ കട്ടപ്പന-നാരകക്കാനം-ഇടുക്കി, 10.45 ന്‌ ഇടുക്കി-നാരകക്കാനം-കട്ടപ്പന, 10.40 ന്‌ ഇടുക്കി-തങ്കമണി-കട്ടപ്പന, 12.50 ന്‌ കട്ടപ്പന-തങ്കമണി-ഇടുക്കി, 2.30 ന്‌ കട്ടപ്പന-നാരകക്കാനം-ഇടുക്കി, 2.5 ന്‌ ഇടുക്കി-നാരകക്കാനം-കട്ടപ്പന, രണ്ടിന്‌ ഇടുക്കി-തങ്കമണി-കട്ടപ്പന, 3.30 ന്‌ കട്ടപ്പന-തങ്കമണി-ഇടുക്കി, 3.25 ന്‌ കട്ടപ്പന-നാരകക്കാനം-ഇടുക്കി, 4.55 ന്‌ ഇടുക്കി-നാരകക്കാനം-കട്ടപ്പന, 4.40 ന്‌ ഇടുക്കി-തങ്കമണി-കട്ടപ്പന, വൈകിട്ട്‌ 6.10 ന്‌ കട്ടപ്പന-വാഴവര-10-ാംമൈല്‍, 6.30 ന്‌ കട്ടപ്പന-വാഴവര-പത്താംമൈല്‍, 6.40 ന്‌ പത്താംമൈല്‍-വാഴവര-കട്ടപ്പന, 7.35 ന്‌ പത്താംമൈല്‍-വാഴവര-കട്ടപ്പന എന്നിങ്ങനെയാണ്‌ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌ കട്ടപ്പനയില്‍ നിന്നു തൊടുപുഴ ഭാഗത്തേക്കുള്ള യാത്രക്കാര്‍ക്ക്‌ ഇരട്ടയാര്‍-ചെമ്പകപ്പാറ-തോപ്രാംകുടി-മുരിക്കാശേരി-കരിമ്പന്‍-തടിയംപാട്‌- ചെറുതോണി-പൈനാവ്‌-കുളമാവ്‌-മൂലമറ്റം വഴിയും എറണാകുളം ഭാഗത്തേയ്‌ക്കുള്ള യാത്രക്കാര്‍ക്ക്‌ ഇരട്ടയാര്‍ ചെമ്പകപ്പാറ-തോപ്രാംകുടി- മുരിക്കാശേരി-കരിമ്പന്‍-ചേലച്ചുവട്‌ -കീരിത്തോട്‌-പനംകുട്ടി-പാംപ്ല-നേര്യമംഗലം-കോതമംഗലം-പെരുമ്പാവൂര്‍ വഴിയും സര്‍വീസ്‌ ക്രമീകരിച്ചിട്ടുണ്ടെന്ന്‌ കെ.എസ്‌.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW