Tuesday, December 11, 2018 Last Updated 3 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

ചെറുതോണിപ്പാലത്തിന്‌ രണ്ടരക്കോടി: എം.പി.

uploads/news/2018/08/240867/2.jpg

ചെറുതോണി: ചെറുതോണിപ്പാലം ബലപ്പെടുത്തുന്നതിന്‌ കേന്ദ്ര ഹൈവേ റോഡ്‌ വികസന വകുപ്പില്‍ നിന്നും രണ്ടരക്കോടി രൂപ അനുവദിച്ചതായി ജോയ്‌സ്‌ ജോര്‍ജ്‌ എം. പി.
കാലപ്പഴക്കംകൊണ്ട്‌ ബലക്ഷയം ഉണ്ടായ പാലത്തിന്റെ നവീകരണത്തിനാണ്‌ തുക അനുവദിച്ചിട്ടുള്ളത്‌. കേഡറുകള്‍ സ്‌ഥാപിച്ച്‌ വീതി കൂട്ടി കാല്‍നട യാത്രക്കാര്‍ക്ക്‌ പോകുന്നതിന്‌ പ്രത്യേക സൗകര്യം ഒരുക്കും. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകള്‍ക്ക്‌ പോകുന്നതിനായി ഒരു സൈഡില്‍ പ്രത്യേകം സൗകര്യമൊരുക്കി പാലത്തിന്റെ അപകട സാഹചര്യം ഒഴിവാക്കും.
ഉടന്‍തന്നെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മാണം ആരംഭിക്കാന്‍ കഴിയും. എന്നാല്‍ അണക്കെട്ട്‌ തുറന്നു വിട്ടതുമായി ബന്ധപ്പെട്ട്‌ ഉണ്ടായിട്ടുള്ള പുതിയ സാഹചര്യ ത്തില്‍ പുതിയ പാലം നിര്‍മിക്കണമോ എന്ന കാര്യം കൂടി പരിഗണിക്കുകയാണ്‌.
വെള്ളം ഇറങ്ങിയാല്‍ ഉടന്‍ തന്നെ സാധ്യതകള്‍ പരിശോധിക്കാന്‍ ദേശീയപാത വിഭാഗം എന്‍ജിനീയര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. സ്‌ട്രക്‌ച്ചറല്‍ എന്‍ജിനീയറുള്‍പ്പടെ ഉന്നത ഉദ്യോഗസ്‌ഥര്‍ ഉടന്‍തന്നെ സ്‌ഥലത്തെത്തി പരിശോധന നടത്തുമെന്നും എം പി അറിയിച്ചു.
പാലത്തിന്റെ കാര്യത്തില്‍ ജില്ലാ ആസ്‌ഥാന നിവാസികള്‍ക്ക്‌ ഒരാശങ്കയും വേണ്ടന്നും ആവശ്യമായ ഫണ്ട്‌ ഇനിയും ലഭ്യമാക്കാന്‍ ശക്‌തമായ ഇടപെടല്‍ നടത്തുമെന്നും എം.പി. പറഞ്ഞു. കീരിത്തോട്‌, പലകപ്പാലം മുതല്‍ കാല്‍വരിമൗണ്ട്‌ കട്ടിംഗ്‌ വരെ ബി എം ബി സി ടാറിംഗ്‌ നടത്തുന്നതിന്‌ ദേശീയപാത വിഭാഗത്തില്‍ നിന്നും 35 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. 15 ദിവസത്തിനുള്ളില്‍ നിര്‍മാണം ആരംഭിക്കും.
ഇടുക്കി, തങ്കമണി, നാലുമുക്ക്‌ റോഡിന്റെ നിര്‍മാണം ആരംഭിച്ചു കഴിഞ്ഞു. സെന്‍ട്രല്‍ റോഡ്‌ ഫണ്ടില്‍(സി.ആര്‍.എഫ്‌) ഉള്‍പ്പെടുത്തി 16 കോടി രൂപ ചെലവിലാണ്‌ അന്തര്‍ദേശീയ നിലവാരത്തിലുള്ള റോഡ്‌ നിര്‍മിക്കുന്നത്‌.
കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്നുപോയ ഗ്രാമീണ റോഡുകള്‍ പുനര്‍ നിര്‍മിക്കുന്നതിന്‌ പ്രത്യേക പാക്കേജ്‌ കൊണ്ടു വരുമെന്നും എം.പി. പറഞ്ഞു.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW