Friday, September 14, 2018 Last Updated 2 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

കാട്ടുപന്നിശല്യം രൂക്ഷം

മൂലമറ്റം: നാടുകാണി മലയില്‍ കാട്ടുപന്നി ശല്യം രൂക്ഷം. ജനവാസമേഖലയിലേക്ക്‌ കാട്ടുപന്നയുടെ ശല്യം എത്തിയതോടെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുകയാണ്‌. മൂലമറ്റം ടൗണിനു സമീപം ഇന്റര്‍മീഡിയറ്റ്‌ റോഡു വരെ കാട്ടുപന്നിയുടെ ശല്യം എത്തിയിരിക്കുകയാണ.്‌
ഈ പ്രദേശത്തെ കപ്പ, ചേമ്പ്‌, ചേന, കാച്ചില്‍, വാഴ തുടങ്ങിയ കാര്‍ഷിക വിളകള്‍ പൂര്‍ണ്ണമായും കാട്ടുപന്നികള്‍ നശിപ്പിച്ചിരിക്കുകയാണ്‌. മൂലമറ്റം സ്വിച്ച്‌യാര്‍ഡില്‍ നിന്നും അനവധി ടവര്‍ലൈനുകള്‍ കടന്നു പോകുന്നുണ്ട്‌.
ഈ ലൈനുകള്‍ കടന്നു പോകുന്ന സ്‌ഥലങ്ങളില്‍ തന്നാണ്ടു കൃഷികളായ കപ്പ, ചേമ്പ്‌, ചേന, കാച്ചില്‍, വാഴ മുതലായ കൃഷികളാണ്‌ ചെയ്‌തിരിക്കുന്നത്‌.
ഇവയൊക്കെ നശിച്ച നിലയിലാണ്‌. ആഡിറ്റ്‌ റോഡിനു സമീപമുള്ള ചാമക്കാലായില്‍ തോമസ്‌ കുട്ടി, പാണംകുന്നേല്‍ തങ്കച്ചന്‍, കുന്നത്ത്‌ ബേബി, പാലമറ്റത്തില്‍ സിജു, ശാരദമഠത്തില്‍ പൊന്നപ്പന്‍, പൊകട പോള്‍, മുണ്ടയ്‌ക്കല്‍ പൗലോസ്‌, പെരുമ്പുഴ ഈനാസ്‌, കാപ്പില്‍ മേരി, കല്ലേപ്ലാക്കല്‍ കുഞ്ഞ്‌ എന്നിവരുടെ കാര്‍ഷികാദായങ്ങളാണ്‌ കാട്ടുപന്നി നശിപ്പിച്ചത്‌. കൃഷിയുടെ ആദായമെടുക്കന്ന സമയത്ത്‌ തന്നെ കൃഷിനാശമുണ്ടായതിനാല്‍ കര്‍ഷകര്‍ ഏറെ ദുരിതത്തിലാണ്‌.
കര്‍ഷകര്‍ക്കു കൃഷിക്ക്‌ നഷ്‌ടപരിഹാരം നല്‍കണമെന്ന ആവശ്യം ശക്‌തമാണ്‌.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW