Saturday, November 17, 2018 Last Updated 14 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

തൊടുപുഴ സര്‍വീസ്‌ സഹകരണ ബാങ്ക്‌ മന്ദിരം ഉദ്‌ഘാടനം ഇന്ന്‌

തൊടുപുഴ: സര്‍വീസ്‌ സഹകരണ ബാങ്ക്‌ കോലാനിയില്‍ 30 ലക്ഷം രൂപ ചെലവഴിച്ചു പണിതീര്‍ത്ത ഇരുനില മന്ദിരത്തിന്റെ ഉദ്‌ഘാടനം ഇന്നു വൈകുന്നേരം 4.30ന്‌ നടക്കുമെന്ന്‌ ബാങ്ക്‌ പ്രസിഡന്റ്‌ കെ.എം. ബാബു അറിയിച്ചു. പി.ജെ. ജോസഫ്‌ എം.എല്‍.എ. അധ്യക്ഷത വഹിക്കും. വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം.മണി ഉദ്‌ഘാടനം ചെയ്യും.
മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ മിനി മധു ഓണച്ചന്തയുടെ ഉദ്‌ഘാടനവും ആദ്യവില്‍പ്പനയും നിര്‍വഹിക്കും.
1925 ജൂണ്‍ 14 ന്‌ കോലാനിയില്‍ പരസ്‌പര സഹായ സഹകരണ സംഘമായി പ്രവര്‍ത്തനം ആരംഭിച്ച ബാങ്കിന്‌ ഇപ്പോള്‍ തൊടുപുഴ ടൗണില്‍ ഹെഡ്‌ ഓഫീസും പ്രഭാത സായാഹ്‌ന ശാഖയും കോലാനിയില്‍ മറ്റൊരു ശാഖയുമുണ്ട്‌. ഇപ്പോള്‍ 9500 അംഗങ്ങളും 85 കോടി രൂപ പ്രവര്‍ത്തന മൂലധനവും ബാങ്കിനുണ്ടെന്നും പ്രസിഡന്റ്‌ കെ.എം. ബാബു പറഞ്ഞു.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW