Friday, September 14, 2018 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

യാത്രക്കാര്‍ക്കു ഭീഷണിയായി സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍

മൂലമറ്റം: തൊടുപുഴ റൂട്ടിലെ ദീര്‍ഘദൂര ബസുകളുടെ അമിതവേഗത കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു. അമിതവേഗത്തില്‍ പായുന്ന ബസുകള്‍ പലപ്പോഴും ആളുകളെയും ബൈക്കുകളും തട്ടിയിട്ട്‌ പായുന്നെങ്കിലും പോലീസ്‌ അധികാരികളോ മോട്ടോര്‍വാഹന വകുപ്പോ വേണ്ട നടപടിയെടുക്കുന്നില്ലെന്ന്‌ ആക്ഷേപം.
കഴിഞ്ഞ ദിവസം ഹൈറേഞ്ചില്‍ നിന്നും തൊടുപുഴയ്‌ക്കു പോവുകയായിരുന്ന ഒരു സ്വകാര്യ ബസ്‌ മുട്ടം ടൗണിനു സമീപത്തുവച്ച്‌ ഒരു ബൈക്കുകാരനെ തട്ടിയിട്ടു.
അപകടമുണ്ടായത്‌ അറിഞ്ഞിട്ടും ബസ്‌ നിര്‍ത്താനോ അപകടത്തില്‍പ്പെട്ടയാള്‍ക്ക്‌ എന്തു പറ്റി എന്ന്‌ അന്വേഷി ക്കാനോ തയാറായില്ല. പിന്നീട്‌ പ്രശ്‌നം രമ്യമായി പരിഹരിക്കുകയായിരുന്നു. ചെറുതോണിയില്‍ നിന്നു ബസില്‍ കയറുന്ന യാത്രക്കാരനെ കെ.എസ്‌.ആര്‍.ടി.സി ബസ്‌ എത്തുന്നതിനു മുമ്പു തൊടുപുഴയില്‍ എത്തിച്ച്‌ കളക്ഷന്‍ കൊയ്യാനാണ്‌ ഈ മരണയോട്ടം.
ഹൈറേഞ്ചില്‍ നിന്നുവരുന്ന ബസുകള്‍ മുലമറ്റം, കാഞ്ഞാര്‍, മുട്ടം ടൗണുകളില്‍ പോലും വേഗത കുറച്ചുപോകുന്നതിനു തയാറകുന്നില്ല.
ഈ ബസുകള്‍ മൂലമറ്റം ബസ്‌ സ്‌റ്റാന്‍ഡില്‍ കയറി യാത്രക്കാരെ കയറ്റുന്നതിനോ ഇറക്കുന്നതിനോ തയാറാകുന്നുമില്ല. മൂലമറ്റത്തിനുള്ള യാത്രക്കാരെ പെരുവഴിയിലിറക്കി വിട്ടു പായുകയാണ്‌.
ഇത്തരം മരണപ്പാച്ചില്‍ പലപ്പോഴും അപകടങ്ങളിലാണ്‌ എത്തുന്നത്‌. സ്വകാര്യ ബസുകളുടെ മരണ പാച്ചില്‍ ഒഴിവാക്കാന്‍ അധികാരികള്‍ വേണ്ട നടപടിയെടുക്കണമെന്ന ആവശ്യം ശക്‌തമാവുകയാണ്‌.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW