Friday, September 14, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

ഓണം ലക്ഷ്യമിട്ട്‌ വ്യാജമദ്യലോബി; പിന്തുണച്ച്‌ ബിവറേജസ്‌ ഉദ്യോഗസ്‌ഥര്‍

രാജകുമാരി: ഓണക്കാലം ലക്ഷ്യമിട്ട്‌ ജില്ലയില്‍ വ്യാജമദ്യലോബി പിടിമുറുക്കി. അവര്‍ക്ക്‌ സഹായവുമായി ബിവറേജസ്‌ അധികൃതര്‍കൂടി എത്തിയതോടെ കച്ചവടം മുറുകി. മൂന്നാര്‍ നയമക്കാട്‌ നിന്നും 600 ലിറ്റര്‍ സ്‌പിരിറ്റാണ്‌ കഴിഞ്ഞ ദിവസം എക്‌സൈസ്‌ പിടികൂടിയത്‌.
ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ രാജാക്കാട്‌ കുത്തുങ്കലില്‍ വ്യാജ ചാരായം നിര്‍മിക്കാന്‍ പുഴയോരത്തു സൂക്ഷിച്ചിരുന്ന 300 ലിറ്റര്‍ കോടയും എക്‌സൈസ്‌ പിടികൂടിയിരുന്നു. സ്‌പിരിറ്റില്‍ നിറംചേര്‍ത്ത്‌ വില്‍പന നടത്തുന്ന വന്‍മാഫിയ ഹൈറേഞ്ച്‌ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ്‌ എക്‌സൈസിന്‌ ലഭിച്ച വിവരം.
ജില്ലയിലെ ചില ബിവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ ലെറ്റുകളില്‍നിന്ന്‌ വന്‍തോതില്‍ മദ്യം വാങ്ങി സംഭരിക്കുന്ന മദ്യമാഫിയകള്‍ക്ക്‌ ചില ബിവറേജസ്‌ ഉദ്യോഗസ്‌ഥരുടെ പിന്തുണയുണ്ടെന്നാണ്‌ പോലീസും എക്‌സൈസും പറയുന്നത്‌. കഴിഞ്ഞ ദിവസം രാജകുമാരി ബിവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ ലെറ്റില്‍ നിന്നും 55 ലിറ്റര്‍ വിദേശമദ്യം വാങ്ങി ഓട്ടോയില്‍ ബൈസണ്‍വാലിയിലേക്കു കൊണ്ടുപോയ രണ്ടു പേരെ രാജാക്കാട്‌ എസ്‌.ഐ: പി.ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ്‌ ചെയ്‌തിരുന്നു.
ബൈസണ്‍വാലി കക്കടംപള്ളി രവി(62), ഓട്ടോ ഡ്രൈവര്‍ മാതാളിപ്പാറയില്‍ സതീഷ്‌(32) എന്നിവരെയാണ്‌ വാഹനപരിശോധനയ്‌ക്കിടെ പോലീസ്‌ പിടികൂടിയത്‌. ബൈസണ്‍വാലിയില്‍നിന്ന്‌ 15 കിലോമീറ്ററോളം അകലെയാണ്‌ രാജകുമാരി ബിവറേജസ്‌ കോര്‍പ്പറേഷന്‍ ഔട്ട്‌ ലെറ്റുള്ളത്‌. ബൈസണ്‍വാലിയില്‍ ആവശ്യക്കാര്‍ക്ക്‌ മദ്യം എത്തിച്ചുനല്‍കുന്ന രവി ബിവറേജസിലെ വിലയേക്കാള്‍ പത്തു ശതമാനം വരെ വില കൂട്ടിയാണ്‌ മദ്യവില്‍പന നടത്തുന്നത്‌. ഹൈറേഞ്ചില്‍ വ്യാജചാരായ നിര്‍മാണം കുറഞ്ഞെങ്കിലും അനധികൃത വിദേശമദ്യ വില്‍പന സജീവമാണെന്നാണ്‌ എക്‌സൈസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.
ചില ബിവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ വിലകുറഞ്ഞ മദ്യം നല്‍കുന്നത്‌ അനധികൃത വില്‍പനക്കാര്‍ക്ക്‌ മാത്രമാണ്‌. ഇത്തരം മദ്യം ആവശ്യപ്പെടുന്ന സാധാരണക്കാ രോട്‌ സ്‌റ്റോക്കില്ലെന്നു പറയുകയും ഉന്നത ഉദ്യോഗസ്‌ഥരറിയാതെ ഇത്‌ മൊത്തമായി വിറ്റഴിക്കുകയും ചെയ്യുകയാണ്‌ പതിവ്‌.
ഇതിനു കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്‌ഥര്‍ മദ്യലോബികളില്‍ നിന്ന്‌ കമ്മിഷന്‍ കൈപ്പറ്റുന്നുണ്ടെന്നാണ്‌ ആരോപണം. ബിവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ ലെറ്റുകളില്‍ നിന്ന്‌ ഒരാള്‍ക്ക്‌ ഒരു സമയം പരമാവധി മൂന്നു ലിറ്റര്‍ മദ്യം മാത്രമേ നല്‍കാന്‍ പാടുള്ളു എന്നാണ്‌ നിയമമെങ്കിലും പല ഷോപ്പുകളിലും ഇത്‌ പാലിക്കാ റില്ലെന്നാണ്‌ പോലീസും പറയുന്നത്‌.
55 ലിറ്റര്‍ വിദേശമദ്യവുമായി രാജാക്കാട്‌ പോലീസ്‌ അറസ്‌റ്റു ചെയ്‌ത പ്രതികള്‍ രാജകുമാരി ബിവറേജസ്‌ കോര്‍പറേഷന്‍ ഔട്ട്‌ലെറ്റില്‍ നിന്നുമാണ്‌ മദ്യം വാങ്ങിയതെന്ന്‌ പോലീസിന്‌ മൊഴി നല്‍കിയ സാഹചര്യത്തില്‍ രണ്ടുപേര്‍ക്ക്‌ ഇത്രയും കൂടിയ അളവില്‍ മദ്യം വിറ്റ സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബിവറേജസ്‌ കോര്‍പറേഷന്‍ ജില്ലാ മാനേജര്‍ ജെയ്‌സണ്‍ ജോസഫ്‌ പറഞ്ഞു.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW