Tuesday, November 20, 2018 Last Updated 35 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.09 AM

മാലിന്യ നിക്ഷേപം: സംഘത്തെക്കുറിച്ച്‌ സൂചന

നെടുങ്കണ്ടം: മേഖലയിലെ വിവിധ സ്‌ഥലങ്ങളില്‍ ഇറച്ചിക്കോഴി അവശിഷ്‌ടം തള്ളുന്ന സംഘത്തെക്കുറിച്ച്‌ നാട്ടുകാര്‍ക്ക്‌ വിവരം ലഭിച്ചു.
മാലിന്യവുമായി എത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ കണ്ടെത്തി ജനകീയ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ പോലീസില്‍ പരാതി നല്‍കി. കുമളി-മൂന്നാര്‍ സംസ്‌ഥാനപാതയില്‍ കല്ലാറിലും ടൗണിലെ മറ്റു സ്‌ഥലങ്ങളിലും രാത്രികാലങ്ങളില്‍ ഇറച്ചിക്കോഴി, മീന്‍ അവശിഷ്‌ടങ്ങള്‍ തള്ളുന്നത്‌ പതിവായിരുന്നു. ഒരു മാസത്തോളമായി കല്ലാര്‍ പുഴയോരത്തും വീടുകളുടെയും ആശുപത്രികളുടെയും സമീപത്തും പല ദിവസങ്ങളിലും മാലിന്യം കണ്ടെത്തി. തുടര്‍ന്ന്‌ ജനകീയ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ ഉറക്കമൊഴിഞ്ഞ്‌ പരിശോധന നടത്തിയിരുന്നു. ഇന്നലെ പുലര്‍ച്ചയോടെ മാലിന്യവുമായി എത്തിയ ഓട്ടോറിക്ഷയുടെ നമ്പര്‍ ജനകീയ കൂട്ടായ്‌മ പ്രവര്‍ത്തകര്‍ക്ക്‌ ലഭിച്ചു. വാഹന ഉടമയുടെ വിലാസം മോട്ടോര്‍ വാഹന വകുപ്പില്‍നിന്നു ശേഖരിച്ച്‌ പരാതി നല്‍കുകയായിരുന്നു. ഓട്ടോറിക്ഷയുടെ ഉടമസ്‌ഥനെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയെങ്കി ലും ഇയാള്‍ ആരോപണം നിഷേധിച്ചു. സംഭവത്തെക്കുറിച്ച്‌ പോലീസ്‌ അന്വേഷണം തുടങ്ങി.

Ads by Google
Advertisement
Monday 13 Aug 2018 12.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW