Wednesday, November 14, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

'മേല്‍ശാന്തിപദത്തിലെത്തിച്ചത്‌ ചെട്ടികുളങ്ങര ഭഗവതിയുടെ അനുഗ്രഹവും മകന്റെ ഭാഗ്യവും'

uploads/news/2018/08/240850/4.jpg

മാവേലിക്കര:കുട്ടിക്കാലത്ത്‌ മുത്തശ്ശിയുടെ കൈപിടിച്ച്‌ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ എത്തുന്ന കാലം മുതല്‍ മനസ്‌ നിറയെ ദേവീരൂപം മാത്രമായിരുന്നു മനസിലെന്ന്‌ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തില്‍ പുറപ്പെടാ മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട ചെട്ടികുളങ്ങര മേനാമ്പള്ളി ഇടയ്‌ക്കാട്ട്‌ ഇല്ലം പി.കൃഷ്‌ണന്‍ നമ്പൂതിരി പറഞ്ഞു.
ചെട്ടികുളങ്ങര ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്തും പതിവായി ക്ഷേത്രത്തിലെത്തിയിരുന്നു. അമ്മയുടെ അനുഗ്രഹവും കാത്തിരിപ്പിനൊടുവില്‍ 11 വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ടായ മകന്‍ ഒന്നര വയസുകാരന്‍ ക്യഷ്‌ണദേവിന്റെ ഭാഗ്യവുമാണ്‌ മേല്‍ശാന്തി പദത്തിലേക്കെത്തിച്ചതെന്നും കൃഷ്‌ണന്‍ നമ്പൂതിരി പറഞ്ഞു.
ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂര്‍ മരയ്‌ക്കാട്ടു മഠത്തില്‍ ശ്രീരംഗയാണ്‌ ഭാര്യ. ദേവസ്വം ബോര്‍ഡിന്റെ നിരവധി ക്ഷേത്രങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുള്ള ഇദ്ദേഹം ചെട്ടികുളങ്ങരയിലെ മേല്‍ശാന്തിക്കായി ആദ്യമായാണ്‌ അപേക്ഷ നല്‍കിയത്‌. ആദ്യ അപേക്ഷയില്‍ത്തന്നെ പുറപ്പെടാ മേല്‍ശാന്തിയാകാനുള്ള സൗഭാഗ്യവും ലഭിച്ചു. കടവൂര്‍ മനായില്‍ ദേവീക്ഷേത്രം, ഹരിപ്പാട്‌ മഠത്തില്‍ ഭഗവതി ക്ഷേത്രം, ഇരട്ടക്കുളങ്ങര ക്ഷേത്രം, ചങ്ങനാശേരി വേഴപ്ര ദേവീക്ഷേത്രം, തിരുവല്ല വലിയമ്പലം, പട്ടണക്കാട്‌ മഹാദേവ ക്ഷേത്രം, ഇരമല്ലിക്കര ധര്‍മശാസ്‌താ ക്ഷേത്രം, നിരണത്തുശാല അയ്യന്‍കോവില്‍ ധര്‍മശാസ്‌താ ക്ഷേത്രം എന്നിവിടങ്ങളിലും സേവനം അനുഷ്‌ഠിച്ചു.
വിമുക്‌തഭടനായ പത്മനാഭന്‍ നമ്പൂതിരി-പരേതയായ ലളിതാ അന്തര്‍ജനം ദമ്പതികളുടെ മകനാണ്‌. മര്‍ച്ചന്റ്‌ നേവി ഉദ്യോഗസ്‌ഥനായ പത്മകുമാരന്‍ നമ്പൂതിരി, കായംകുളം ദേവികുളങ്ങര ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി മുകുന്ദകുമാരന്‍ നമ്പൂതിരി എന്നിവര്‍ സഹോദരങ്ങളാണ്‌.
ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ കുവൈറ്റ്‌ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളിലെ മൂന്നാം ക്ലാസ്‌ വിദ്യാര്‍ഥിനി കുവൈറ്റില്‍ ബാങ്ക്‌ ഉദ്യോഗസ്‌ഥനായ ചെട്ടികുളങ്ങര ഈരേഴ തെക്ക്‌ വൈഷ്‌ണവത്തില്‍ അനൂപ്‌-വൃന്ദ ദമ്പതികളുടെ മകള്‍ അഭിരാമിയാണ്‌ നറുക്കെടുത്തത്‌.
ദേവസ്വം കമ്മിഷണര്‍ എന്‍.വാസു, ഡെപ്യൂട്ടി കമ്മിഷണര്‍ ജി.ബൈജു, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍ എസ്‌.രവീന്ദ്രന്‍നായര്‍, ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ്‌ എം.കെ.രാജീവ്‌, സെക്രട്ടറി ആര്‍.രാജേഷ്‌കുമാര്‍, ഖജാന്‍ജി പി.രാജേഷ്‌, ഹരികൃഷ്‌ണന്‍, ഗോപന്‍ ഗോകുലം തുടങ്ങിയവര്‍ പങ്കെടുത്തു.
നറുക്കെടുപ്പ്‌ വേളയില്‍ ക്ഷേത്രനടയില്‍ ഉണ്ടായിരുന്ന കൃഷ്‌ണന്‍ നമ്പൂതിരി തനിക്ക്‌ നറുക്ക്‌ വീണതറിഞ്ഞ്‌ എന്റെ ഭഗവതിയേ എന്നു വിളിച്ച്‌ ക്ഷേത്രനടയിലെത്തിയപ്പോഴാണു എല്ലാവരും നിയുക്‌ത മേല്‍ശാന്തിയെ തിരിച്ചറിഞ്ഞത്‌. നിയുക്‌ത മേല്‍ശാന്തി ചിങ്ങം ഒന്നിന്‌ ചുമതലയേല്‍ക്കും.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW