Saturday, November 17, 2018 Last Updated 16 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

കുട്ടനാട്ടിലെ ദുരിതബാധിതര്‍ക്ക്‌ ഭക്ഷണം ഒരുക്കാന്‍ 'അക്ഷയപാത്ര'

uploads/news/2018/08/240849/2.jpg

ആലപ്പുഴ: ജില്ലാ ഭരണകൂടത്തിന്റെയും കലക്‌ടര്‍ എസ്‌.സുഹാസിന്റെയും പ്രത്യേക അഭ്യര്‍ഥന പ്രകാരം ലോകത്തെ ഏറ്റവും വലിയ സ്‌കൂള്‍ ഉച്ചഭക്ഷണ വിതരണശൃംഘലാ ഫൗണ്ടേഷന്‍ ബംഗളുരുവിലെ അക്ഷയപാത്ര ജില്ലയിലെത്തുന്നു.
ഇന്നു മുതല്‍ അക്ഷയപാത്ര സംഘം കുട്ടനാട്ടിലും ആപ്പര്‍കുട്ടനാടന്‍ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലും കഞ്ഞിവീഴ്‌ത്തല്‍ കേന്ദ്രങ്ങളിലും എത്തി ഭക്ഷണം പാകം ചെയ്‌ത്‌ ദുരിതബാധിതര്‍ക്ക്‌ നല്‍കും.
അക്ഷയപാത്രയുടെ 15 അംഗ സംഘമാണ്‌ ഇതിനായി ആലപ്പുഴയിലെത്തിയതെന്ന്‌ കലക്‌ടര്‍ എസ്‌.സുഹാസ്‌ പറഞ്ഞു. പാചകത്തിനുള്ള സ്‌ഥലവും വെള്ളവും പാത്രങ്ങളും നല്‍കിയാല്‍ അതാതിടങ്ങളില്‍ സംഘം തന്നെ ഭക്ഷണം പാകപ്പെടുത്തി നല്‍കുന്നതാണ്‌ അക്ഷയപാത്രയുടെ രീതി. ഇന്നുമുതല്‍ സംഘം ക്യാമ്പുകളിലും ഗ്രുവല്‍ സെന്ററുകളും കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചുതുടങ്ങുമെന്ന്‌ ജില്ലാ കലക്‌ടര്‍ പറഞ്ഞു.
ഇന്ത്യയിലെ 12 സംസ്‌ഥാനങ്ങളിലായി വിവിധ പദ്ധതിപ്രകാരം 14,264 സ്‌കൂളുകളില്‍ ദിനംപ്രതി 17 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്‌ ഭക്ഷണം തയാറാക്കുന്ന ബൃഹത്തായ ഉച്ചഭക്ഷണ വിതരണ ശൃംഘലയാണ്‌ അക്ഷയപത്ര.
ജില്ലയില്‍ ഉണ്ടായ പ്രളയക്കെടുതിയുടെ രൂക്ഷത കലക്‌ടര്‍ എസ്‌.സുഹാസ്‌ അക്ഷയ പാത്രയെ ബോധ്യപ്പെടുത്തിയതിനെത്തുടര്‍ന്നാണ്‌ സംഘം സന്നദ്ധപ്രവര്‍ത്തനത്തിന്‌ സജ്‌ജമായി എത്തുന്നത്‌.
എടത്വായിലാണ്‌ ഭക്ഷണ വിതരണം ആദ്യം ആരംഭിക്കുക. പിന്നീട്‌ ആവശ്യമനുസരിച്ച്‌ കുട്ടനാട്ടിലും സംഘം എത്തും. ഇതിനാവശ്യമായ എല്ലാ സജീകരണങ്ങളും എടത്വാ വില്ലേജ്‌ ഓഫീസുമായി ബന്ധപ്പെട്ട്‌ ചെയ്‌തതായി കലക്‌ടര്‍ അറിയിച്ചു.
ആദ്യം കര്‍ണാടക അരിയാണ്‌ പാകം ചെയ്‌ത്‌ നല്‍കുന്നതെങ്കിലും പിന്നീട്‌ കേരള അരിയില്‍ ചോറ്‌ തയാറാക്കി നല്‍കും. സൗജന്യമായാണ്‌ അക്ഷയപാത്ര ഭക്ഷണം പാകം ചെയ്‌ത്‌ നല്‍കുക.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW