Thursday, November 22, 2018 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

ദുരിതത്തില്‍ മുങ്ങികുട്ടനാട്‌

uploads/news/2018/08/240848/1.jpg

കുട്ടനാട്‌: കുട്ടനാട്ടുകാര്‍ക്ക്‌ ഒന്നര മാസത്തിനിടെ നേരിടേണ്ടി വന്നത്‌ മൂന്ന്‌ വെള്ളപ്പൊക്ക ദുരിതം. പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം കൂട്ടനാട്ടില്‍ കൂടുതല്‍ സ്‌ഥലങ്ങളിലേക്ക്‌ വ്യാപിക്കുകയാണ്‌. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായി. രണ്ടുദിവസം കൊണ്ട്‌ ജലനിരപ്പ്‌ ഒന്നരയടിയോളം ഉയര്‍ന്നു.
എ.സി റോഡില്‍ അഞ്ചോളം ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ ഇന്നലെ രാത്രി ഏഴിന്‌ ശേഷം കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. എ.സി റോഡില്‍ നിന്നും എടത്വാ ഭാഗത്തേക്കുള്ള സര്‍വീസുകള്‍ രണ്ടുദിവസം മുന്‍പ്‌ വെട്ടികുറച്ചിരുന്നു. ചങ്ങനാശേരിയില്‍ നിന്നും വെളിയനാടുവഴിയുള്ള ബസ്‌ സര്‍വീസുകളും ഇന്നലെ വൈകിട്ടോടെ നിര്‍ത്തിവെച്ചു.
മുട്ടാര്‍, രാമങ്കരി, വെളിയനാട്‌, പുളിങ്കുന്ന്‌ കൈനകരി എന്നീ പഞ്ചായത്തുകളിലാണ്‌ വെള്ളപ്പൊക്കം രൂക്ഷമായിക്കൊണ്ടിരിക്കുന്നത്‌. മുട്ടാര്‍ തലവടി പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കുകയും കൈനകരി പഞ്ചായ ത്തിലെ ക്യാമ്പുകള്‍ നിലനിര്‍ത്തുകയും ചെയ്‌തിട്ടുണ്ട്‌.
മറ്റു പഞ്ചായത്തുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. കുട്ടനാട്‌ താലൂക്കിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ ജില്ലാ കലക്‌ടര്‍ ഇന്ന്‌ അവധി നല്‍കിയിട്ടുണ്ട്‌. എന്നാല്‍ മഴകുറഞ്ഞതും അപ്പര്‍ കുട്ടനാട്ടില്‍ നിന്നും വെള്ളം ഇറങ്ങി തുടങ്ങിയതും വരും ദിവസങ്ങളില്‍ ജലനിരപ്പ്‌ താഴെന്നേക്കും എന്നുള്ള സൂചന നല്‍കുന്നു.

ദുരിതാശ്വാസ ക്യാമ്പുകള്‍
തുറന്നുപ്രവര്‍ത്തിക്കാന്‍
തടസമില്ല

എടത്വാ: വെള്ളപ്പൊക്കം ദുരിതം വിതച്ച മേഖലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിന്‌ തടസമില്ലന്ന്‌ സബ്‌ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണ തേജ പറഞ്ഞു. തലവടി പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ആവശ്യമുള്ളിടത്ത്‌ അടിയന്തിര ക്യാമ്പുകള്‍ തുടങ്ങുന്നതിന്‌ കാലതാമസം വേണ്ട.
ക്യാമ്പുകളിലേയ്‌ക്കുള്ള അരിയും, പച്ചക്കറികളും ലഭ്യമാക്കുന്നതിന്‌ നടപടി ആയിട്ടുണ്ടെന്ന്‌ സബ്‌ കലക്‌ടര്‍ പറഞ്ഞു. പമ്പയില്‍ ചെളിവെള്ളം നിറഞ്ഞതിനാല്‍ ജലവിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ക്യാമ്പുകളിലേക്ക്‌ ആവശ്യമായ കുടിവെള്ളം എത്തിക്കുന്നതിന്‌ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ സബ്‌ കലക്‌ടര്‍ നിര്‍ദ്ദേശം നല്‍കി. കുട്ടനാട്‌ തഹസില്‍ദാര്‍ ആന്റണി സ്‌കറിയ, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജനൂപ്‌ പുഷ്‌പാകരന്‍, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ അജിത്ത്‌ കുമാര്‍ പിഷാരത്ത്‌, പി.കെ. വര്‍ഗീസ്‌, ബാബു വലിയവീടന്‍, മണിദാസ്‌ വാസു, അനിരൂപ്‌, വില്ലേജ്‌ ഓഫീസര്‍ പി.കെ.സുനില്‍കുമാര്‍, അസ്സി വില്ലേജ്‌ ഓഫീസര്‍ ജോര്‍ജ്‌ എന്നിവരും സബ്‌ കലക്‌ടര്‍ക്കൊപ്പം എത്തിയിരുന്നു.
സര്‍വനാശം വിതച്ച്‌
വെള്ളപ്പൊക്കം

എടത്വാ: അപ്പര്‍ കുട്ടനാട്ടില്‍ സര്‍വനാശം വിതച്ച്‌ വെള്ളപ്പൊക്കം. ഉയര്‍ന്ന പ്രദേശവും വെള്ളത്തില്‍ മുങ്ങി. തുരുത്തുകള്‍ ഒറ്റപ്പെട്ടു. ഗതാഗതം പൂര്‍ണമായി നിലച്ചു. അപ്പര്‍ കുട്ടനാട്ടില്‍ മുട്ടാര്‍, തലവടി, എടത്വാ, വീയപുരം, പാണ്ടി പോച്ച പ്രദേശങ്ങളിലാണ്‌ വെള്ളപ്പൊക്കം സര്‍വനാശം വിതച്ചത്‌.
പമ്പയുടെ പ്രധാന കൈവഴികള്‍ കടന്നുപോകുന്ന പ്രദേശത്താണ്‌ വെള്ളപ്പൊക്കം ദുരിതം വിതച്ചത്‌. ഒട്ടുമിക്ക വീടുകളിലും വെള്ളം കയറി. പമ്പ, കക്കി ഡാമുകള്‍ തുറന്നതോടാണ്‌ നദികളില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നത്‌.
നദികളുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്കാണ്‌ കടുത്തദുരിതം അനുഭവപ്പെടുന്നത്‌. കലങ്ങി മറിഞ്ഞെത്തുന്ന കിഴക്കന്‍ വെള്ളം വീടിനുള്ളില്‍ കയറുന്നതു മൂലം കടുത്ത ദുരിതത്തിലാണ്‌ വീട്ടുകാര്‍. ദിവസങ്ങളുടെ പ്രയത്‌നത്തിലൂടെ മാത്രമേ വീടും പരിസരവും ശുചീകരിക്കാന്‍ കഴിയൂ. ഒട്ടുമിക്ക ബസ്‌ റൂട്ടിലും സര്‍വീസ്‌ നിലച്ചതോടെ മറ്റു സ്‌ഥലത്തേയ്‌ക്ക്‌ അഭയംതേടാന്‍ പോലും കഴിയാത്ത അവസ്‌ഥയാണ്‌. രോഗികളും, വ്യദ്ധരും കുട്ടികളും അടങ്ങുന്ന കുടുംബങ്ങളാണ്‌ ഏറെ ക്ലേശം അനുഭവിക്കുന്നത്‌.
ആശുപത്രിയില്‍ എത്താന്‍ പോലും കഴിയാത്ത അവസ്‌ഥയില്‍ തുരുത്തിലുള്ളവര്‍ ഒറ്റപ്പെട്ടു കഴിയുകയാണ്‌.
പാടശേഖര നടുവിലെ താമസക്കാരുടെ അവസ്‌ഥയും വ്യത്യസ്‌ഥമല്ല. വെള്ളം ഉയര്‍ന്നതോടെ കടുത്ത ശുദ്ധജലക്ഷാമമാണ്‌ അനുഭവപ്പെടുന്നത്‌.
ഉള്‍പ്രദേശങ്ങളിലെ താമസക്കാര്‍ തോടുകളില്‍നിന്നും നദിയില്‍ നിന്നുമുള്ള വെള്ളമാണ്‌ ഉപയോഗിച്ചു വന്നത്‌. മലിനജലം ഒഴുകി എത്തിയതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി അനുഭവപ്പെടാന്‍ തുടങ്ങി. മിക്ക കുടുംബങ്ങളിലും മലിനജലം കോരി തെളിഞ്ഞതിനു ശേഷമാണ്‌ ഉപയോഗിക്കുന്നത്‌. പാചക വിറകുകള്‍ക്കും ഗ്യാസിനും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ഉപപ്രദേശങ്ങളില്‍ ഗ്യാസ്‌സിലിണ്ടര്‍ വിതരണം ചെയ്യുന്നില്ല.
വന്‍ കൃഷിനാശമാണ്‌ ഇക്കുറി സംഭവിച്ചത്‌. നെല്‍ക്കൃഷിക്കു പുറമേ വാഴ, കപ്പ, പച്ചക്കറിക്കൃഷിയുടെ അവസ്‌ഥയും വ്യത്യസ്‌ഥമല്ല. ഓണം സീസണില്‍ വിളവെടുപ്പിന്‌ നിര്‍ത്തിയ ഏത്തവാഴക്കൃഷികളാണ്‌ നശിച്ചത്‌.
വെള്ളപ്പൊക്കത്തില്‍ സര്‍വവും തകര്‍ന്ന കുടുംബങ്ങള്‍ ഇന്നലെ മുതല്‍ വീടുകളില്‍നിന്ന്‌ പലായനം ചെയ്യാന്‍ തുടങ്ങി. കിഴക്കന്‍ വെള്ളത്തിന്റെ ഒഴുക്ക്‌ അല്‌പം ശമിച്ചെങ്കിലും അപ്പര്‍ കുട്ടനാട്ടില്‍ ജലനിരപ്പ്‌ ഉയരുകയാണ്‌. ഒറ്റപ്പെട്ട ശക്‌തിയായ മഴ പെയ്യുന്നതിനാല്‍ കുട്ടനാട്‌ സാധാരണ നിലയിലെത്താന്‍ ദിവസങ്ങള്‍ വേണ്ടിവരും.

ജാഗ്രത തുടരണമെന്ന്‌
ജില്ലാ ഭരണകൂടം

ആലപ്പുഴ: തീവ്രമായ മഴയുടെ സാഹചര്യത്തില്‍ ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ 13 വരെ റഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.
15 വരെ ഓറഞ്ഞ്‌ അലര്‍ട്ടും നിലവിലുണ്ട്‌. താഴെപ്പറയുന്ന കാര്യങ്ങള്‍ പൊതുജനങ്ങല്‍ ശ്രദ്ധിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW