Friday, September 14, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

അമ്മയും മകളും മുങ്ങിമരിച്ചതാണെന്ന്‌ പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌

കുട്ടനാട്‌: നെടുമുടി പൊങ്ങയില്‍ വീടിനു സമീപത്തുള്ള പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ വീണ അമ്മയുടെയും മകളുടെയും മരണം മുങ്ങിമരണമാണെന്നു പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌.
നെടുമുടി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ ചെമ്മങ്ങാട്‌ വീട്ടില്‍ സിബിച്ചന്റെ ഭാര്യ ജോളി (47), മകള്‍ സിജി (20) എന്നിവരെയാണു ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12 ന്‌ വീടിനു സമീപത്തുള്ള വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. ഇരുവരും മരിച്ചുകിടന്നിരുന്ന വെള്ളക്കെട്ടിനു സമീപം ഉടക്കുവല കൂരുങ്ങികൂടി കിടക്കുന്ന നിലയിലായിരുന്നുവെന്നും നെടുമുടി എസ്‌. ഐ: ജെ.സന്തോഷ്‌കുമാര്‍ പറഞ്ഞു.
വിദ്യാര്‍ഥിയായ മൂത്തമകള്‍ സിമി വീട്ടിലെത്തിയപ്പോഴാണു ഇരുവരെയും മരിച്ച നിലയില്‍ വീടിനു സമീപത്തെ ജലാശയത്തില്‍ കണ്ടെത്തിയത്‌.
പൊങ്ങ ജങ്‌ഷനിലെ ദുരിതാശ്വാസ ക്യാംപിലെ സജീവ സാന്നിധ്യമായിരുന്നു മരിച്ച ജോളിയും സിജിയും ഇവരുടെ മരണം നാട്ടുകാരില്‍ ഞെട്ടലുളവാക്കിയിരിക്കുകയാണ്‌.
ഇരുവരുടേയും മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്‌റ്റുമോര്‍ട്ടത്തിനുശേഷം ഇന്നലെ ഉച്ചയ്‌ക്കു 12 ഓടെ ബന്ധുക്കള്‍ക്കു വിട്ടുനില്‍കി.
സംസ്‌കാരം ഇന്നു രാവിലെ 9.30നു പൊങ്ങ മാര്‍സ്ലീവാ പള്ളിയില്‍. അമിച്ചകരി വേങ്ങശേരി കുടുംബാംഗമാണു മരിച്ച ജോളി.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW