Sunday, November 18, 2018 Last Updated 8 Min 55 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

കുട്ടനാടിനു കൈത്താങ്ങായി എടത്വാ കോളജ്‌ വിദ്യാര്‍ഥികള്‍

എടത്വാ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുട്ടനാടിന്‌ സഹായഹസ്‌തവുമായി എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളജിലെ വിദ്യാര്‍ഥികള്‍.
കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിലൊന്നായ പുന്നക്കുന്നത്തുശേരിയില്‍ എടത്വാ സെന്റ്‌ അലോഷ്യസ്‌ കോളജിലെ വിദ്യാര്‍ഥികള്‍ ശുചികരണ സാമഗ്രികളുടെ സൗജന്യ വിതരണവും പരിസരശുചികരണവും നടത്തി. വിദ്യാര്‍ഥികള്‍ സമീപത്തെ ജലാശയങ്ങളില്‍ കെട്ടിക്കിടന്ന പ്ലാസ്‌റ്റിക്‌ സാധനങ്ങള്‍ നീക്കം ചെയ്യുകയും ചെയ്‌തു.
അതോടൊപ്പം ചെത്തിപ്പുഴ സെന്റ്‌ തോമസ്‌ ആശുപത്രിയുടെകൂടി സഹകരണത്തോടെ ദുരിതബാധിതര്‍ക്കായി സൗജന്യ വൈദ്യ പരിശോധനാക്യാമ്പും നടത്തി. കോളജിലെ എന്‍.സി.സി, എന്‍.എസ്‌.എസ്‌ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിക്ക്‌ പ്രിന്‍സിപ്പല്‍ ഡോ. സാബന്‍ , വൈസ്‌ പ്രിന്‍സിപ്പല്‍ പ്രഫ. പി.വി ജെറോം , എന്‍.സി.സി ഓഫീസര്‍മാരായ സബ്‌ ലഫ്‌റ്റനെന്റ്‌ പോള്‍ ജേക്കബ്‌, ഡോ. ജൂബിന്‍ ആന്റണി, എന്‍.എസ്‌.എസ്‌ കോര്‍ഡിനേറ്റര്‍മാരായ പ്രഫ. ലെയിന്‍ ജോയി, ഡോ. ജോമോള്‍ ജോസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW