Friday, September 14, 2018 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

പ്രകൃതിദുരന്തം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ശോഭാ സുരേന്ദ്രന്‍

മാവേലിക്കര: പ്രകൃതിദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാരാണ്‌ കേരളം ഭരിക്കുന്നതെന്ന്‌ ബി.ജെ.പി സംസ്‌ഥാന ജന.സെക്രട്ടറി ശോഭാസുരേന്ദ്രന്‍. ബി.ജെ.പി ചെട്ടികുളങ്ങര പഞ്ചായത്ത്‌ കമ്മിറ്റിയുടെ രാഷ്‌ട്രീയ വിശദീകരണ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവര്‍. കേന്ദ്രം നല്‍കുന്ന റേഷന്റെ കണക്കുകള്‍ പോലും സംസ്‌ഥാന സര്‍ക്കാരിന്റെ കൈയിലില്ല. അര്‍ഹരായവര്‍ക്ക്‌ റേഷന്‍കട വഴി ധാന്യങ്ങള്‍ വിതരണം ചെയ്യുന്നില്ല. വ്യാജ കാര്‍ഡുടമകളെ സൃഷ്‌ടിച്ച്‌ റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നു.
കേരളത്തോടൊപ്പം പ്രകൃതിദുരന്തത്തില്‍ ചേര്‍ന്നു നിന്നുള്ള പ്രവര്‍ത്തനമാണ്‌ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്‌. ബി.ജെ.പി ഭരണത്തില്‍ രാജ്യമാകമാനം മാറുകയാണ്‌. കോണ്‍ഗ്രസ്‌ ഭരണത്തില്‍ കോടികളുടെ അഴിമതിയാണ്‌ നടന്നത്‌. ലോകം ഉറ്റുനോക്കുന്ന പ്രധാനമന്ത്രിയാണ്‌ ഇന്ത്യയുടേത്‌. കേന്ദ്ര പദ്ധതികള്‍ സംസ്‌ഥാനം അട്ടിമറിക്കുകയാണ്‌. മുദ്രാബാങ്ക്‌ പദ്ധതി വിവേചനത്തോടെയാണ്‌ സംസ്‌ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്‌. പല പദ്ധതികളും വൈകിക്കുന്നു. അമൃത നഗരം പദ്ധതിക്കുള്ള സംസ്‌ഥാന വിഹിതം പോലും നല്‍കാന്‍ തയാറാകുന്നില്ല. സംസ്‌ഥാനത്തിന്റെ ആരോഗ്യ മേഖലയിലുംം കേന്ദ്ര പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ്‌ മഠത്തില്‍ ബിജു അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ്‌ കെ.സോമന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്‌ഥാന കമ്മിറ്റിയംഗം ജി.ജയദേവ്‌, പാലമുറ്റത്ത്‌ വിജയകുമാര്‍, ഡി.അശ്വിനിദേവ്‌, സി.രാധാകൃഷ്‌ണപിള്ള, രാജേഷ്‌ ഉണ്ണിച്ചേത്ത്‌, ശ്രീകല, മഞ്‌ജു തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW