ഹരിപ്പാട്: മോഷണശ്രമത്തിനിടെ മോഷ്ടാക്കള്‍ വീട്ടമ്മയെ തള്ളിയിട്ടൂ. തലയ്ക്ക് ഗുരുതര പരുക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുവാറ്റ കന്നുകാലിപ്പാലം പുത്തന്‍പറമ്പില്‍ ബദറുദീന്റെ ഭാര്യ ഷഹീറ(34)യ്ക്കാണ് പരുക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. രണ്ടംഗ സംഘം വീടു കയറി മോഷണശ്രമം നടത്തുന്നതിനിടെ ശബ്ദംകേട്ട് ഉണര്‍ന്ന ഷഹീറ ബഹളമുണ്ടാക്കിയപ്പോള്‍ ഭീഷണിപ്പെടുത്തുകയും തള്ളി എറിയുകയുമായിരുന്നു. വീടിന്റെ അടുക്കള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. ഷഹീറയും ഇവരുടെ മക്കളായ ഫര്‍ഹാന(11), മുഹമ്മദ്ബിനാഫ്(ഏഴ്) എന്നിവര്‍ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് ബദറുദീന്‍ ഗള്‍ഫിലാണ്. മോഷ്ടാക്കള്‍ ഉപേക്ഷിച്ച കൈയുറയും ഒരാളുടെ മൊബൈല്‍ ഫോണും കിട്ടിയിട്ടുണ്ട്. ഇത് പോലീസിനെ ഏല്പിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.