Thursday, February 21, 2019 Last Updated 12 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ എത്തിച്ച്‌ നല്‍കുന്നയാള്‍ അറസ്‌റ്റില്‍

മാവേലിക്കര: വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ എത്തിച്ചു നല്‍കുന്നയാള്‍ എക്‌സൈസ്‌ പിടിയില്‍. ചെന്നിത്ത തൃപ്പെരുന്തുറ പുത്തന്‍വീട്ടില്‍ സന്തോഷ്‌കുമാറി(41)നെയാണ്‌ എക്‌സൈസ്‌ സംഘം അറസ്‌റ്റു ചെയ്‌തത്‌.
പുതിയകാവില്‍ വിദ്യാര്‍ഥികള്‍ക്ക്‌ കഞ്ചാവ്‌ കൈമാറുന്നതിനിടെയാണ്‌ ഇയാള്‍ പിടിയിലായത്‌. ഇയാള്‍ സഞ്ചരിച്ചിരുന്ന മാരുതി വാഗണ്‍ ആര്‍ കാറിന്റെ ഡാഷ്‌ബോര്‍ഡില്‍ നിന്നും 210 ഗ്രാം കഞ്ചാവും കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ക്ക്‌ രാത്രികാലങ്ങളില്‍ പുതിയകാവ്‌, റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌ എന്നിവിടങ്ങളില്‍ കഞ്ചാവ്‌ കൈമാറുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കഴിഞ്ഞ ഒരു മാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ്‌ ഇയാള്‍ പിടിയിലായത്‌. ഇയാള്‍ക്ക്‌ കഞ്ചാവ്‌ എത്തിച്ചു നല്‍കുന്ന മാന്നാര്‍ സ്വാദേശി കൊച്ചുമോന്‍ എന്നയാളെ കുറിച്ച്‌ വിവരം ലഭിച്ചതായും ഇയാള്‍ക്കായുള്ള അന്വേഷണം നടക്കുന്നതായും എക്‌സൈസ്‌ അധികൃതര്‍ പറഞ്ഞു.കഴിഞ്ഞ മാസം മാവേലിക്കര റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത്‌ നിന്നും 1.5 കിലോ കഞ്ചാവുമായി തമിഴ്‌നാട്‌ സ്വദേശികളെ അറസ്‌റ്റു ചെയ്‌തിരുന്നു.
റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌ എന്നിവിടങ്ങില്‍ നിരീക്ഷണം തുടരുകയാണെന്നും എക്‌സൈസ്‌ സംഘം അറിയിച്ചു. എക്‌സൈസ്‌ റേഞ്ച്‌ ഇന്‍സ്‌പെക്‌ടര്‍ വി.ജെ.റോയി, പ്രിവന്റീവ്‌ ഓഫീസര്‍മാരായ റോയിജേക്കബ്‌, അബ്‌ദുല്‍ഷുക്കൂര്‍, സി.ഇ.ഒമാരായ അനീഷ്‌കുമാര്‍, അബ്‌ദുല്‍റഫീക്ക്‌, രാകേഷ്‌കൃഷ്‌ണന്‍, അരുണ്‍ചന്ദ്രന്‍, നവീന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW