Thursday, February 21, 2019 Last Updated 38 Min 36 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.07 AM

വെള്ളക്കെട്ട്‌ ഒഴിയുന്നില്ല; ചെങ്ങന്നൂരില്‍ 24 ദുരിതാശ്വാസ ക്യാമ്പുകള്‍

ചെങ്ങന്നൂര്‍: കാലവര്‍ഷം ശക്‌തമായതോടെ ഡാമുകള്‍ തുറന്ന സാഹചര്യത്തില്‍ പമ്പ-അച്ചന്‍കോവില്‍, വരട്ടാര്‍ നദികളുടെ തീരത്തെ താഴ്‌ന്ന പ്രദേശങ്ങളിലും സമീപ പ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലും വെള്ളം കയറിയതോടെ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ വീണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 24 ക്യാമ്പുകളാണ്‌ ഇപ്പോഴുള്ളത്‌. തിരുവന്‍വണ്ടൂര്‍, പുലിയൂര്‍,എണ്ണയ്‌ക്കാട്‌, പാണ്ടനാട്‌, ചെറിയനാട്‌, മുളക്കുഴ, കുരട്ടിശേരി, മാന്നാര്‍ പ്രദേശങ്ങളില്‍ 17 ക്യാമ്പുകളാണ്‌ ഉണ്ടായിരുന്നത്‌. കൂടാതെ ഏഴു ഗ്രുവല്‍ സെന്ററുകള്‍ കൂടി ഇന്നലെ തുറന്നു. ഇടനാട്‌, മംഗലം, കോലാമുക്കം, മുണ്ടന്‍കാവ്‌, തിരുവന്‍വണ്ടൂര്‍, ഇരമല്ലിക്കര, പ്രയാര്‍, കുത്തിയതോട്‌, നന്നാട്‌ കുന്നേല്‍ ഭാഗം, വെണ്‍മണി ശാര്‍ങ്ങക്കാവ്‌, പുലക്കടവ്‌, ബുധനൂര്‍, എണ്ണയ്‌ക്കാട്‌, ഗ്രാമം, പടിഞ്ഞാറേ തുരുത്തി, ചെറിയനാട്‌, കുരട്ടിശേരി, പാവുക്കര എന്നീ പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്‌. ഈ സാഹചര്യത്തിലാണ്‌ ദുരിതാശ്വാസ ക്യാമ്പ്‌ വീണ്ടും ആരംഭിച്ചത്‌.24 ക്യാമ്പുകളിലായി 798 കുടുംബങ്ങളും 2907 അംഗങ്ങളുമുണ്ട്‌. ഇതില്‍ ഏഴു ഗ്രുവല്‍ സെന്ററുകളിലായി 341 കുടുംബങ്ങളും 1308 അംഗങ്ങളുമാണുള്ളത്‌.
തിരുവന്‍വണ്ടൂര്‍ എല്‍.പി.എസ്‌, പുലിയൂര്‍(ഗ്രുവല്‍ സെന്റര്‍)മങ്കുഴിച്ചാല്‍, പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാള്‍, എണ്ണയ്‌ക്കാട്‌ ബുധനൂര്‍ എച്ച്‌.എസ്‌.എസ്‌, സാംസ്‌കാരിക നിലയം ഇലഞ്ഞിമേല്‍, തയ്യൂര്‍, ഗ്രാമം യു.പി.എസ്‌, ആക്കാപ്പറമ്പില്‍ കോളനി, ഗവ.യു.പി.എസ്‌ എണ്ണയ്‌ക്കാട്‌, കെല്‍ട്രോണ്‍ സെന്റര്‍ കടമ്പൂര്‍, പാണ്ടനാട്‌ ഗവ.ജെ.ബി.എസ്‌, ചെറിയനാട്‌ ഗവ.ജെ.ബി.എസ്‌, മുളക്കൂഴ ഗവ.ജെ.ബി.എസ്‌, കുരട്ടിശേരി, എം.ഡി.എല്‍.പി.എസ്‌ പാവുക്കര, മാന്നാര്‍ കരയോഗം യു.പി.എസ്‌, എം.ഡി യു.പി.എസ്‌ മുട്ടേല്‍, ഗവ.എല്‍.പി.എസ്‌ ചെങ്കിലാത്ത്‌, കുട്ടംമ്പേരൂര്‍ ഗവ.യു.പി.എസ്‌ എന്നിവിടങ്ങളിലാണ്‌ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്‌.

Ads by Google
Advertisement
Monday 13 Aug 2018 12.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW