Friday, September 14, 2018 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.06 AM

ദുരിത മേഖലയില്‍ മന്ത്രിയെത്തി; സങ്കടങ്ങള്‍ വിവരിച്ച്‌ ജനങ്ങള്‍

uploads/news/2018/08/240840/3.jpg

ഇരിട്ടി: ഉരുള്‍പൊട്ടലില്‍ നഷ്‌ടങ്ങള്‍ സംഭവിച്ചവര്‍ക്ക്‌ സാന്ത്വനവുമായി മന്ത്രി കെ.കെ ശൈലജ. പാറയ്‌ക്കാമല, മുടിക്കയം എന്നിവിടങ്ങളിലെ നശിച്ച കൃഷിയിടങ്ങളും വീടുകളും മന്ത്രി നേരില്‍ കണ്ടു. ഇരിട്ടിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ജില്ലാതല അവലോകന യോഗത്തിനുശേഷമാണ്‌ മന്ത്രി ദുരിതബാധിത പ്രദേശങ്ങളിലെത്തിയത്‌.
മണ്ണിടിഞ്ഞ്‌ പൂര്‍ണമായും തകര്‍ന്ന വള്ളിത്തോട്‌ പി.എച്ച്‌.സിയും പാറയ്‌ക്കാമലയിലെ ഉരുള്‍പൊട്ടല്‍ സ്‌ഥലവും മന്ത്രി സന്ദര്‍ശിച്ചു. റോഡിലേക്കും കൃഷിയിടത്തിലേക്കും പതിച്ച കൂറ്റന്‍ പാറകളും തകര്‍ന്ന വൈദ്യുതി തൂണുകളും നിലംപൊത്തിയ കൂറ്റന്‍മരങ്ങളും തകര്‍ന്ന നാടിന്റെ നേര്‍ചിത്രങ്ങളായി. മുടിക്കയത്ത്‌ ഉരുള്‍പൊട്ടിയ സ്‌ഥലവും മന്ത്രി സന്ദര്‍ശിച്ചു. കച്ചേരിക്കടവ്‌, മാങ്ങോട്‌ ദുരിതാശ്വാസ ക്യാമ്പിലും കരിക്കോട്ടക്കരിയില്‍ തകര്‍ന്ന വീടും എടപ്പുഴയില്‍ വീട്‌ തകര്‍ന്ന്‌ മരിച്ച ഷൈനിയുടെയും തോമസിന്റെയും കുടുംബ വീട്ടിലും മന്ത്രിയെത്തി. ആറളം അയ്ന്‍കയുന്ന്‌ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മാഞ്ചോട്‌ പാലം തകര്‍ന്ന പ്രദേശവും മന്ത്രി സന്ദര്‍ശിച്ചു. കൊട്ടിയൂര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രി എത്തി. സണ്ണിജോസഫ്‌ എംഎല്‍എ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എന്‍ അശോകന്‍, ഷീജ സെബാസ്‌റ്റിയന്‍, പഞ്ചായത്തംഗങ്ങള്‍, തോമസ്‌ വര്‍ഗീസ്‌, സിപിഐ എം നേതാക്കളായ ബിനോയ്‌ കുര്യന്‍, കെ ശ്രീധരന്‍, തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ എന്നിവരും ഒപ്പമുണ്ടായി.
അമ്പായത്തോട്ടിലും ചുങ്കക്കുന്നിലും അടക്കാത്തോട്‌ ശാന്തിഗിരിയിലും സര്‍ക്കാര്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലും ആരോഗ്യ മന്ത്രി കെ.കെ ശൈലജയെത്തി. ഉരുള്‍പൊട്ടലില്‍ ഉടുതുണിയൊഴികെ മറ്റെല്ലാം ഉപേക്ഷിച്ച്‌ രക്ഷപ്പെട്ടവര്‍ തങ്ങള്‍ അനുഭവിച്ച ദുരിതം മന്ത്രിയോട്‌ പങ്കുവച്ചു. ക്യാമ്പിലുള്ളവരോട്‌ ഓരോരുത്തര്‍ക്കുമുണ്ടായ ദുരന്തത്തെക്കുറിച്ചും ക്യാമ്പിലെ സൗകര്യങ്ങളെക്കുറിച്ചും നേരിട്ട്‌ ചോദിച്ചറിഞ്ഞ മന്ത്രി വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നുറപ്പ്‌ നല്‍കി.

Ads by Google
Advertisement
Monday 13 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW