Wednesday, July 17, 2019 Last Updated 25 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 13 Aug 2018 12.06 AM

കണ്ണുരിലെനാലമ്പലങ്ങളില്‍ ഭക്‌തജന തിരക്ക്‌ ഏറ്റുന്നു

uploads/news/2018/08/240838/1.jpg

മട്ടന്നൂര്‍: രാമായണ മാസത്തിന്റെ അവസാന നാളുകളില്‍ കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങളില്‍ ഭക്‌തജന തിരക്ക്‌ ഏറ്റുന്നു ത്രേതായുഗത്തിലെ വൈഷ്‌ണവ അവതാരങ്ങളായ ശ്രീരാമ ലക്ഷ്‌മണ ഭരത-ശത്രുഘ്‌നന്‍മാരുടെ സങ്കല്‍പമുള്ള നാലു ക്ഷേത്രങ്ങളെയാണ്‌ നാലമ്പലം എന്നു വിശേഷിപ്പിക്കുന്നത്‌.
കാര്‍മേഘങ്ങള്‍ മൂടിക്കെട്ടി തുള്ളിക്കൊരുകുടം കണക്കെ മഴ തിമിര്‍ത്തുപെയ്‌തിരുന്ന കര്‍ക്കടകം... പുറത്തിറങ്ങാനാവാതെ, പാടത്തു പണിയെടുക്കാനാവാതെ വീടുകളില്‍ ചടഞ്ഞുകൂടിയിരുന്നിരുന്ന നാളുകള്‍. ഉത്സവങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ ദുരിതം മാത്രം പെയ്‌തിരുന്ന പഞ്ഞമാസം. ക്ഷാമവും രോഗങ്ങളും ഭീതിപ്പെടുത്തിയ കര്‍ക്കടകം കടക്കാന്‍ ആത്മീയകാര്യങ്ങളായിരുന്നു പഴമക്കാരുടെ പ്രധാന ആശ്രയം. അതിന്‌ അവര്‍ കണ്ടെത്തിയ ഉപാധികളില്‍ പെടുന്നു രാമായണ പാരായണവും നാലമ്പല യാത്രയും
പുരുഷോത്തമനായ ശ്രീരാമചന്ദ്രന്റെ ജീവിതകഥകള്‍ക്ക്‌ ഒപ്പം നടക്കുന്ന പ്രാര്‍ഥനാനിരതമായ ഒരുമാസം. അതിലൂടെ മനസ്സിനും ശരീരത്തിനും ശക്‌തിപകരാനുള്ള ശ്രമമാണു നടക്കുന്നത്‌. കാലവും കാലാവസ്‌ഥയും മാറിയെങ്കിലും പിന്തുടര്‍ന്ന ആത്മീയചര്യകളില്‍ മാറ്റമില്ല. രാമായണ മാസാചരണവും നാലമ്പല ദര്‍ശനവുമെല്ലാം അതിന്റെ തുടര്‍ച്ചയാണ്‌.
രാമായണം ഒരു പ്രാവശ്യം വായിക്കുന്നതിനു തുല്യമായാണു നാലമ്പല ദര്‍ശനത്തെ കണക്കാക്കുന്നത്‌. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളിലെ നാലമ്പലങ്ങളില്‍ രാമായണ മാസക്കാലങ്ങളില്‍ ഒട്ടേറെ ഭക്‌തര്‍ എത്താറുണണ്ട്‌. ഈ വര്‍ഷം കണ്ണൂരിലെ നാലമ്പലങ്ങളിലും തിരക്ക്‌ വര്‍ദ്ധിച്ചു . നീര്‍വേലി ശ്രീരാമക്ഷേത്രവും എളയാവൂരിലെ ഭരതക്ഷേത്രവും പെരിഞ്ചേരിയിലെ ലക്ഷ്‌മണ ക്ഷേത്രവും പായത്തെ ശത്രുഘ്‌നക്ഷേത്രവുമാണ്‌ കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍. നാലമ്പലങ്ങളെന്ന്‌ ഇവ അറിയപ്പെട്ടു തുടങ്ങിയിട്ടില്ലെങ്കിലും ഇക്കാര്യങ്ങള്‍ അറിയാവുന്നവര്‍ കര്‍ക്കടകത്തിലെ നാലമ്പല ദര്‍ശനത്തിന്‌ ഈ ക്ഷേത്രങ്ങളില്‍ എത്തുന്നുണ്ട്‌. ശ്രീരാമനെ തൊഴാം തിരുവങ്ങാട്ടും നീര്‍വേലിയിലും
നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം മട്ടന്നൂര്‍ കൂത്തുപറമ്പ്‌ റോഡില്‍ നിര്‍മലഗിരിക്കടുത്ത അളകാപുരിയില്‍ നിന്ന്‌ ഇടത്തോട്ടുള്ള റോഡില്‍ ഒന്നരകിലോമീറ്റര്‍ പിന്നിട്ടാല്‍ നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രത്തിലെത്താം. നാലുഭാഗവും നീരൊഴുക്കുകളാല്‍ വേലി തീര്‍ത്ത പ്രദേശം എന്ന അര്‍ഥത്തിലാണ്‌ നാടിനു നീര്‍വേലിയെന്ന പേരുവന്നത്‌. അയ്ായയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഋഷീശ്വരന്മാരാണ്‌ ഇവിടെ ശ്രീരാമന്റെ പ്രതിഷ്‌ഠ നിര്‍വഹിച്ചതെന്നാണു വിശ്വാസം. നാലമ്പല ദര്‍ശന സങ്കല്‍പത്തില്‍ പൊതുവെ ഉള്‍പ്പെടുത്തപ്പെട്ടു കാണാറില്ലെങ്കിലും തലശ്ശേരി തിരുവങ്ങാട്ടെ ശ്രീരാമക്ഷേത്രത്തിലും രാമായണമാസത്തില്‍ ദര്‍ശനത്തിന്‌ ഏറെ ഭക്‌തജനങ്ങളെത്തും.
ഭരതസങ്കല്‍പം എളയാവൂരില്‍
എളയാവൂര്‍ ക്ഷേത്രം
മട്ടന്നൂര്‍ കണ്ണൂര്‍ റോഡില്‍ മുണ്ടയാട്ടെ ഇന്‍ഡോര്‍ സേ്‌റ്റഡിയം കഴിഞ്ഞാല്‍ ഇടത്തോട്ടേക്കുള്ള റോഡില്‍ ഒന്നരകിലോമീറ്റര്‍ ദൂരത്താണ്‌ എളയാവൂര്‍ ക്ഷേത്രം. പ്രധാന ദേവനായി നാലമ്പലത്തിലെ പെരുംതൃക്കോവിലില്‍ കുടികൊള്ളുന്നത്‌ സംഗമേശനാണ്‌. വിഷ്‌ണുക്ഷേത്രമായാണ്‌ നേരത്തേ അറിയപ്പെട്ടിരുന്നതെങ്കിലും സ്വര്‍ണപ്രശ്‌നം നടത്തിയപ്പോഴാണ്‌ ഇതു ഭരതസങ്കല്‍പത്തിലുള്ള ക്ഷേത്രമാണെന്ന്‌ അറിയുന്നത്‌. അക്ഷമാല, ചക്രം, ശംഖ്‌, ഗഥ എന്നിവയോടുകൂടിയ പ്രതിഷ്‌ഠയാണ്‌ ഇവിടെയുള്ളത്‌.
പെരിഞ്ചേരിയില്‍ ലക്ഷ്‌മണ സങ്കല്‍പത്തില്‍ വിഷ്‌ണു
പെരിഞ്ചേരി വിഷ്‌ണുക്ഷേത്രം
മട്ടന്നൂരിനടുത്തുള്ള ഉരുവച്ചാലില്‍ നിന്ന്‌ മണക്കായി റോഡില്‍ രണ്ടുകിലോമീറ്റര്‍ ദൂരത്തിലാണ്‌ പെരിഞ്ചേരി വിഷ്‌ണുക്ഷേത്രം സ്‌ഥിതിചെയ്യുന്നത്‌. ലക്ഷ്‌മണ സങ്കല്‍പത്തിലുള്ള പ്രതിഷ്‌ഠയാണ്‌ ഇവിടെ. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്‌ ഇതെന്നാണു കണക്കാക്കുന്നത്‌.ത്രേതായുഗത്തില്‍ ശ്രീരാമലക്ഷ്‌മണന്മാരുടെ വനവാസകാലത്ത്‌ ഇവിടെ എത്തിയതായാണ്‌ വിശ്വാസം.ശത്രുഘ്‌ന സങ്കല്‍പത്തില്‍ പായം വിഷ്‌ണു ക്ഷേത്രം
പായം ശത്രുഘ്‌ന ക്ഷേത്രം.ഇരിട്ടിപേരാവൂര്‍ റോഡില്‍ നിന്നു ജബ്ബാര്‍ക്കടവ്‌ പാലം കടന്നു കരിയാല്‍ വഴിയാണ്‌ കാടമുണ്ടയിലെ പായം മഹാവിഷ്‌ണു, ശത്രുഘ്‌ന ക്ഷേത്രത്തിലേക്കുള്ള റോഡ്‌. വൃത്താകാരത്തിലുള്ള ശ്രീകോവിലാണ്‌ ക്ഷേത്രത്തെ വേറിട്ടു നിര്‍ത്തുന്നത്‌. നൂറ്റാണ്ടുകളായി തകര്‍ന്നടിഞ്ഞുപോയിട്ടും ദേവചൈതന്യം നിറഞ്ഞു നില്‍ക്കുന്നതായി പ്രശ്‌നചിന്തകളില്‍ തെളിഞ്ഞതിനെത്തുടര്‍ന്ന്‌ ഭക്‌തരുടെ നേതൃത്വത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.

Ads by Google
Advertisement
Monday 13 Aug 2018 12.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW