Saturday, November 17, 2018 Last Updated 2 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

പണം കൊടുത്ത്‌ പുസ്‌തകം വാങ്ങി പ്രകാശനം ചെയ്‌ത് പി.സി. ജോര്‍ജ്‌

uploads/news/2018/08/240673/4.jpg

മുണ്ടക്കയം: താന്‍ പ്രകാശനം ചെയ്യുന്ന പുസ്‌തകം പണം കൊടുത്തു വാങ്ങി പി.സി. ജോര്‍ജ്‌ എം.എല്‍.എ.
ദേശീയ അധ്യാപക അവാര്‍ഡ്‌ ജേതാവായ ഹംസ ബീവി എഴുതിയ മന്ദാര എന്ന നോവലാണ്‌ എം.എല്‍.എ. വാങ്ങിയത്‌. ആദിവാസി ജീവിതം വിവരിക്കുന്ന നോവല്‍ വിറ്റു കിട്ടുന്ന ലാഭം മുഴുവന്‍ ഏതെങ്കിലും ആദിവാസി കോളനിയില്‍ ക്ഷേമപ്രവര്‍ത്തനത്തിനു വിനിയോഗിക്കാനാണ്‌ തീരുമാനം. ഇതറിഞ്ഞ എം.എല്‍.എ. "എന്നാല്‍, എനിക്ക്‌ സൗജന്യമായി പുസ്‌തകം തരേണ്ട" എന്നു പറഞ്ഞ്‌ പ്രകാശന പ്രസംഗത്തിനിടയില്‍ തന്നെ പുസ്‌തകം വാങ്ങുകയായിരുന്നു.
മുണ്ടക്കയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. രാജു അധ്യക്ഷനായിരുന്നു. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം പൊന്‍കുന്ന സെയ്‌ദ് പുസ്‌തകത്തെ പരിചയപ്പെടുത്തി. ഷീബാ ദിഫായിന്‍, വത്സമ്മ തോമസ്‌, ഇ.പി. ഷാജുദീന്‍, എം.വി. വര്‍ക്കി, കെ.പി. നാസറുദ്ദീന്‍, കെ.കെ. കുര്യന്‍ പൊട്ടംകുളം, ഷുക്കൂര്‍ കുതിരംകാവില്‍, ഷിജോ പേരൂപ്പറമ്പില്‍, ഹംസാ ബീവി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW