Sunday, November 18, 2018 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

കര്‍ക്കിടകവാവ്‌ ബലിക്ക്‌ ആയിരങ്ങളെത്തി

uploads/news/2018/08/240672/3.jpg

പൊന്‍കുന്നം: കര്‍ക്കിടകവാവ്‌ ദിനത്തില്‍ പിതൃപുണ്യത്തിനായി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ ചടങ്ങുകളും കടവുകളില്‍ പിതൃതര്‍പ്പണവും നടന്നു. ശനിയാഴ്‌ച പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണ്‌ പുണ്യതീര്‍ഥങ്ങളില്‍ തര്‍പ്പണം നടത്തിയത്‌.
ചെറുവള്ളി ശ്രീദേവീ ക്ഷേത്രത്തിനു മുന്‍പിലെ ചിറയില്‍ ഗോപകുമാര്‍ ആനിക്കാടിന്റെ നേതൃത്വത്തില്‍ വാവുബലി നടന്നു. ചിറക്കടവ്‌ മണക്കാട്ട്‌ ശ്രീഭദ്രാക്ഷേത്ര ചിറയില്‍ മേല്‍ശാന്തി കെ.എസ്‌.ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വാവുബലി നടത്തി. ഭക്‌തര്‍ എള്ളുവിളക്ക്‌, നെയ്‌ വിളക്ക്‌ എന്നിവ തെളിച്ചു. ചിറക്കടവ്‌ പുന്നശേരി ഇല്ലത്ത്‌ കേശവന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പിതൃതര്‍പ്പണ ചടങ്ങില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തു.
ഇളങ്ങുളം ധര്‍മശാസ്‌താ ക്ഷേത്രത്തില്‍ കര്‍ക്കടക വാവ്‌ ദിവസം രാവിലെ മുതല്‍ കൂട്ടനമസ്‌കാരം നടത്തി. ഇളങ്ങുളം മുത്താരമ്മന്‍ കോവിലില്‍ വിഷ്‌ണുപൂജയും തിലഹോമവും നടത്തി. ചിറക്കടവ്‌ മഹാദേവക്ഷേത്രത്തില്‍ രോഗശാന്തിക്കായി കര്‍ക്കടക വാവ്‌ ദിവസം മീനരി വഴിപാട്‌ നടത്തി. ശ്രീകോവിലില്‍ നിന്ന്‌ പൂജിച്ചു നല്‍കിയ അരി ക്ഷേത്രത്തിന്‌ മുന്‍പിലെ കുളത്തിലെ മീനുകള്‍ക്ക്‌ ഭക്ഷണമായി നല്‍കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ വന്‍ഭക്‌തജനത്തിരക്കായിരുന്നു. എലിക്കുളം ഭഗവതിക്ഷേത്രത്തില്‍ വാവുബലി നടത്തി. പൈക ചാമുണ്ഡേശ്വരിക്ഷേത്രം, പൊന്‍കുന്നം 1044ാം നമ്പര്‍ എസ്‌.എന്‍.ഡി.പി.യോഗം ശാഖയിലെ ഗുരുദേവക്ഷേത്രാങ്കണം, എലിക്കുളം എസ്‌.എന്‍.ഡി.പി.യോഗം ശാഖയിലെ ഗുരുദേവക്ഷേത്രാങ്കണം എന്നിവിടങ്ങളിലും പിതൃതര്‍പ്പണം നടന്നു.
വാഴൂര്‍ വെട്ടിക്കാട്‌ ശാസ്‌താക്ഷേത്രത്തിലെ ശാന്തിഘട്ടില്‍ പിതൃതര്‍പ്പണച്ചടങ്ങിന്‌ നിരവധി ഭക്‌തരെത്തി. കൊടുങ്ങൂര്‍ ദേവിക്ഷേത്രത്തിലും കര്‍ക്കടകവാവുബലി നടത്തി. തൊടിയൂര്‍ ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. ക്ഷേത്രത്തില്‍ മഹാമൃത്യുഞ്‌ജയ ഹോമം നടത്തി. തന്ത്രി പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാട്‌ കാര്‍മികത്വം വഹിച്ചു. എ.കെ.വി.എസ്‌. 22ാം നമ്പര്‍ കാഞ്ഞിരപ്പള്ളി ശാഖയുടെ നേതൃത്വത്തില്‍ മണിമലയാറിലെ ചേനപ്പാടി കുറ്റിക്കാട്ടുകാവ്‌ ഭഗവതിക്ഷേത്ര കടവില്‍ കര്‍ക്കടകവാവു ബലി നടത്തി.
കാഞ്ഞിരപ്പള്ളി ഗണപതിയാര്‍ കോവിലില്‍ കര്‍ക്കടകവാവ്‌ ബലി നടത്തി. ചോറ്റി മഹാദേവക്ഷേത്രം, തമ്പലക്കാട്‌ മഹാകാളിപാറ ദേവിക്ഷേത്രം, തമ്പലക്കാട്‌ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലും വാവുബലി നടത്തി.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW