Tuesday, November 13, 2018 Last Updated 11 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

നീരൊഴുക്കു കുറഞ്ഞു, ആശങ്ക ഒഴിയുന്നു

uploads/news/2018/08/240671/2.jpg

കോട്ടയം: മഴ മേഘങ്ങള്‍ മാറിനിന്നു, ആശങ്കകള്‍ക്ക്‌ അറുതിവരുത്തി ജില്ലയിലെ ജല സ്രോതസുകളിലെ നീരൊഴുക്കു കുഴഞ്ഞു. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ നര്‍ത്താതെ പെയ്‌തിരുന്ന മഴ ഇന്നലെ പെയ്‌തില്ല. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ശനിയാഴ്‌ച റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും അനിഷ്‌ട സംഭവങ്ങള്‍ ഒന്നും തന്നെ ജില്ലയില്‍ റിപ്പോര്‍ട്ടു ചെയതില്ല.
കനത്ത മഴ തുടര്‍ന്ന സാഹചര്യത്തില്‍ തീക്കോയി, വെള്ളികുളം, തലനാട്‌, അടിവാരം, മൂന്നിലവ്‌ എന്നീ മേഖലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യത ശക്‌തമായിരുന്നു. ഇതുമൂലം മീനച്ചിലാറ്റിലും കൈതോടുകളിലും ജലം ഇരച്ചെത്തിയാല്‍ സമീപ മേഖലകളില്‍ വീണ്ടും വെള്ളപ്പൊക്ക സാധ്യത മുന്‍നിര്‍ത്തിയുമാണ്‌ ഇന്നലെ കോട്ടയത്തു റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചത്‌. എന്നാല്‍ മഴയ്‌ക്കു കുറവുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ സധ്യതകള്‍ ഇനിയും തള്ളിക്കളയാനാവില്ല. ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറന്നെങ്കിലും ജില്ലയെ ഇതു കാര്യമായി ബാധിച്ചിട്ടില്ല. ഡാമിലെ വെള്ളം പ്രധാനമായും പെരിയാറിലൂടെ എറണാകുളം ജില്ലയിലാണ്‌ എത്തുന്നതെങ്കിലും മൂവാറ്റുപുഴയാറിലൂടെ വൈക്കം പ്രദേശങ്ങളിലും എത്തുകയും പിന്നീട്‌ ഈ വെള്ളം വേമ്പനാട്ട്‌ കായലില്‍ നിറയുന്നതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയെ ദുരിതത്തിലാക്കാനുളള സാധ്യതയും ഏറെയായിരുന്നു.
എന്നാല്‍ അഞ്ചു ഷട്ടറുകളും തുറന്നിട്ടും ജില്ലയുടെ വൈക്കം മേഖലകളില്‍ ജലനിരപ്പ്‌ കാര്യമായി ഉയര്‍ന്നില്ല. ആശങ്ക ഒഴിഞ്ഞങ്കിലും മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്നു അധികൃതര്‍ മുന്നറീപ്പു നല്‍കുന്നു. ജില്ലയില്‍ വരും ദിവസങ്ങളിലും ശ്‌കതമാകാനുള്ള സാധ്യതകളം കാലാവസ്‌താ നിരീക്ഷണ കേന്ദ്രം തള്ളിക്കളയുന്നില്ല. മീനച്ചിലാര്‍, കൊടൂരാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവിടങ്ങളില്‍ കുത്തൊഴുക്കു ശക്‌തമാണ്‌.
കൈതോടുകളിലും ജലനിരപ്പ്‌ ഉയരുന്നുണ്ട്‌. പുഴകളിലും ചാലുകളിലും വെള്ളകെട്ടിലും ഇറങ്ങാതിരിക്കുവാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്‌.
മരങ്ങള്‍ക്കു താഴെ വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു. ജില്ലയിലെ ആര്‍.ഡി.ഒ ഓഫീസുകളും താലൂക്ക്‌ ഓഫീസുകളും എല്ലാ വില്ലേജ്‌ ഓഫീസുകളും ഇന്നും 24 മണിക്കൂര്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW