Saturday, September 15, 2018 Last Updated 5 Min 7 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

uploads/news/2018/08/240670/1.jpg

കോട്ടയം: പിതൃപുണ്യം തേടി പതിനായിരങ്ങള്‍ ജില്ലയുടെ വിവിധ ക്ഷേത്രങ്ങളിലായി ബലിതര്‍പ്പണം നടത്തി. ഇന്നലെ പുലര്‍ച്ചെ 4.30 മുതല്‍ ജില്ലയിലെ വിവിധക്ഷേത്രങ്ങളില്‍ ബലതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. കോട്ടയം നാഗമ്പടം മഹാദേവക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചു മുതലാണു ബലിതര്‍പ്പണ പൂജകള്‍ ആരംഭിച്ചു.
ക്ഷേത്രം തന്ത്രി കുമരകം ഗോപാലന്‍ ശാന്തി, മേല്‍ശാന്തി കുമരകം രജീഷ്‌ ശാന്തി എന്നിവരുടെ കാര്‍മികത്വത്തിലാണു ബലിതര്‍പ്പണം നടത്തിയത്‌. ജില്ലയിലെ പ്രധാന ബലിതര്‍പ്പണകേന്ദ്രമായ നാഗമ്പടത്തു ഭക്‌തജനങ്ങളുടെ തിരക്കു പരിഗണിച്ചു കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പെടുത്തിയിരുന്നു. പിതൃബലി, തിലഹവനം, കൂട്ടനമസ്‌കാരം എന്നീ പൂജകള്‍ക്കായി പ്രത്യേക തറകുളും സജ്‌ജീകരിച്ചിരുന്നു. കുമാരനല്ലൂര്‍ ദേവിക്ഷേത്രത്തില്‍ പിതൃസ്‌മരണാര്‍ത്ഥം തിലഹവനവും വിഷ്‌ണുപൂജയും നടന്നു. തെക്കേവല്യമ്പലത്തില്‍ തന്ത്രി കടിയക്കോല്‍ കൃഷ്‌ണന്‍ നമ്പൂതിരി കാര്‍മിത്വം വഹിച്ചു.
തിരുനക്കര പുതിയതൃക്കോവില്‍ മഹാവിഷ്‌ണുക്ഷേത്രത്തില്‍ തന്ത്രി കണ്‌ഠര്‌ മോഹനരുടെ സാന്നിധ്യത്തില്‍ മാലം താമരശേരി ഇല്ലം മനോജ്‌ കുമാര്‍, നാരായണശര്‍മ്മ എന്നിവരുടെ കാര്‍മ്മികത്വം വഹിച്ചു. വേദഗിരി ശാസ്‌താ ക്ഷേത്രത്തിലെ വ്യാസതീര്‍ഥത്തില്‍ പുലര്‍ച്ചെ ആരംഭിച്ച ബലികര്‍മ്മാദികള്‍ ഉച്ചവരെ നീണ്ടു.
വെന്നിമല ശ്രീരാമ ലക്ഷ്‌മണസ്വാമി ക്ഷേത്രത്തിലെ തീര്‍ത്ഥക്കുളത്തില്‍ നടക്കുന്ന പിതൃതര്‍പ്പണത്തില്‍ നൂറുകണക്കിനു ഭക്‌തര്‍ പങ്കെടുത്തു. വാവുബലിക്ക്‌ എത്തുന്നവര്‍ക്കായി പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളില്‍നിന്ന്‌ പ്രത്യേക കെ.എസ്‌.ആര്‍.ടി.സി സര്‍വിസും ഉണ്ടായിരുന്നു.
വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രം, പാലാ കടപ്പാട്ടൂര്‍, ഉദയനാപുരം പിതൃകുന്നം, ഇടപ്പാടി ആനന്ദഷണ്‍മുഖ ക്ഷേത്രം, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം, മുത്തെന്റ നട മഹാദേവ ക്ഷേത്രം, ചിറക്കടവ്‌ മണക്കാട്ട്‌ ഭദ്രാക്ഷേത്രം, കൈനടി കരുമാത്ര, വാഴൂര്‍ വെട്ടിക്കാട്ട്‌, കൊടുങ്ങൂര്‍, തൃക്കൊടിത്താനം മഹാക്ഷേത്രം, എരുമേലി ശാസ്‌താക്ഷേത്രം, കുടമാളൂര്‍ ഗോവിന്ദപുരം മഹാവിഷ്‌ണുക്ഷേത്രം, തിരുവഞ്ചൂര്‍ നരിമറ്റം ദേവീക്ഷേത്രം, കൂരോപ്പട മാടപ്പാട്‌ ശ്രീഭഗവതി ക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിലും രാവിലെ മുതല്‍ തന്നെ ബലിതര്‍പ്പണത്തിനായി വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW