Wednesday, April 24, 2019 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

സൗജന്യ വെരിക്കോസ്‌ വെയിന്‍ രോഗനിര്‍ണയവും ബോധവല്‍ക്കരണവും

കാഞ്ഞിരപ്പള്ളി: മേരിക്വീന്‍സ്‌ മിഷന്‍ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നേതൃത്വത്തില്‍ സൗജന്യ വെരിക്കോസ്‌ വെയിന്‍ രോഗ നിര്‍ണയവും ബോധവല്‍ക്കരണ സെമിനാറും 18ന്‌ രാവിലെ 10 മുതല്‍ മേരിക്വീന്‍സ്‌ മിഷന്‍ ആശുപത്രിയില്‍ നടത്തും.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ വിദഗ്‌ധരുടെ നേതൃത്വത്തില്‍ ക്‌ളാസ്‌ , സൗജന്യമായി സര്‍ജന്റെ കണ്‍സള്‍ട്ടേഷന്‍ , രോഗനിര്‍ണയത്തിന്‌, ഡോപ്ലര്‍ സ്‌റ്റഡി ആവശ്യമെങ്കില്‍ അമ്പതു ശതമാനം കുറവ്‌ , കൂടാതെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ അള്‍ട്രാ സൗണ്ട്‌ ഡോപ്ലര്‍ സ്‌റ്റഡി സൗജന്യമായും ലഭിക്കുന്നതാണ്‌. ലേസര്‍ ചികിത്സയും, സ്‌ക്‌ളീറോതെറാപ്പിയും കുറഞ്ഞ നിരക്കില്‍ ക്യാംപില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ലഭിക്കും. പൊതുജനങ്ങള്‍ ക്യാമ്പിന്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന്‌ ആശുപത്രി ഡയറക്‌ടര്‍ ഫാ.സന്തോഷ്‌ മാത്തന്‍കുന്നേല്‍ അറിയിച്ചു.
സര്‍ജന്‍മാരായ ഡോ. ജോര്‍ജ്‌ മോഹന്‍ ജോസഫ്‌, ഡോ. കുരുവിള പി. സി , റേഡിയോളോജിസ്‌റ്റായ ഡോക്‌ടര്‍ ബോബി വര്‍ക്കി എന്നിവരുടെ നേതൃത്വത്തിലാണ്‌ ക്യാമ്പ്‌. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ രജിസ്‌റ്റര്‍ ചെയ്യണം. ഫോണ്‍ ബുക്കിങിനു 04828 201300, 201301 എന്നീ നമ്പറുകളില്‍ വിളിക്കേണ്ടതാണ്‌. ആദ്യം ബുക്ക്‌ ചെയ്യുന്ന 150 പേര്‍ക്ക്‌ മാത്രമായിരിക്കും ക്യാമ്പില്‍ പ്രവേശനം.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW