Saturday, December 15, 2018 Last Updated 0 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

പാറത്തോട്ടില്‍ ലൈഫ്‌ പദ്ധതി ഉദ്‌ഘാടനവും അനുമതിപത്ര വിതരണവും

കാഞ്ഞിരപ്പള്ളി: ലൈഫ്‌ പദ്ധതിയുടെ പാറത്തോട്‌ പഞ്ചായത്തു ഉദ്‌ഘാടനവും അനുമതി പത്രവിതരണവും നാളെ രാവിലെ 10ന്‌ പൊടിമറ്റം സെന്റ്‌ മേരീസ്‌ പാരീഷ്‌ ഹാളില്‍ നടക്കും. ആദ്യഘട്ട ഉദ്‌ഘാടനം ആരോഗ്യ സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും.
പി.സി. ജോര്‍ജ്‌ എംഎല്‍എയുടെ അധ്യക്ഷതയില്‍ ആന്റോ ആന്റണി എംപി മുഖ്യപ്രഭാക്ഷണം നടത്തും.ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശ ജോയി, ജില്ല പഞ്ചായത്തു മെംബര്‍മാരായ കെ.രാജേഷ്‌ സെബാസ്‌റ്റ്യന്‍ കുളത്തുങ്കല്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ജോളി മടുക്കകുഴി, പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ ടി.എം. ഹനീഫ, ജനറല്‍ കണ്‍വീനര്‍ റസീന മുഹമ്മദ്‌കുഞ്ഞ്‌, ബ്ലോക്ക്‌ പഞ്ചായത്തംഗങ്ങളായ മറിയമ്മ ടീച്ചര്‍, സോഫി ജോസഫ്‌, പഞ്ചായത്തംഗങ്ങളായ ജോസഫ്‌ പടിഞ്ഞാറ്റ, ഫിലോമിന റെജി ,ഷേര്‍ലി തോമസ്‌, എന്‍.ജെ. കുര്യാക്കോസ്‌, ഡയസ്‌ കോക്കാട്ട്‌, ജോളി ഡോമിനിക്‌, മാര്‍ട്ടിന്‍ തോമസ്‌, വര്‍ഗീസ്‌ കൊച്ചുകുന്നേല്‍, വി.എം ഷാജഹാന്‍, കെ.യു അലിയാര്‍, കെ.പി സുജീലന്‍, ഡെയ്‌സി ജോര്‍ജുകുട്ടി, ബിനു സജീവ്‌, പ്രിന്‍സി സതീഷ്‌, ടെസ്സീ വര്‍ഗ്ഗീസ്‌, മോന്‍സി ജേക്കബ്‌ തുടങ്ങി പഞ്ചായത്ത്‌ മെംബര്‍മാര്‍, രാഷ്‌ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജയ ജേക്കബ്‌ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ റസീന മുഹമ്മദ്‌ കുഞ്ഞ്‌ നന്ദിയും പറയും. പത്രസമ്മേളനത്തില്‍ പ്രസിഡന്റ്‌് ജയ ജേക്കബ്‌,ഡയസ്‌ കോക്കാട്ട്‌, ടി.എം. ഹനീഫ, മാര്‍ട്ടിന്‍ തോമസ്‌, വി.എം. ഷാജഹാന്‍, ജനറല്‍ കണ്‍വീനര്‍ റസീന മുഹമ്മദ്‌ കുഞ്ഞ്‌ എന്നിവര്‍ പങ്കെടുത്തു.
ആദ്യഘട്ടത്തില്‍ 60 കുടുംബങ്ങള്‍ക്കാണ്‌ അനുമതി പത്രം നല്‍കുന്നത്‌. ഒരു വീടിന്‌ വീതം 4.40 ലക്ഷം രൂപയാണ്‌ നല്‍കുന്നത്‌. ബാക്കിതുക ബ്ലോക്ക്‌, ജില്ല പഞ്ചായത്തുകളും സര്‍ക്കാരുമാണ്‌ നല്‍കുന്നത്‌. നാലു ഘട്ടങ്ങളിലായിട്ടാണ്‌ തുക അനുവദിക്കുന്നത്‌. 200 ലേറെ അപേക്ഷകള്‍ പഞ്ചായത്തില്‍ ലഭിച്ചെങ്കിലും 196 അപേക്ഷകള്‍ക്ക്‌ അംഗീകാരം നല്‍കി.
നാല്‌ അപേക്ഷകള്‍ക്ക്‌ സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരിക്കുകയാണെന്നും ഇതിന്റെ തടസങ്ങള്‍ നീങ്ങിയാല്‍ ഇവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന്‌ വാര്‍ത്താ സമ്മേളനത്തില്‍ മെംബര്‍മാര്‍ പറഞ്ഞു. രണ്ടു മുറിയും, സിറ്റൗട്ട്‌, അടുക്കള, ടോയ്‌ലറ്റ്‌ ഉള്‍പ്പെടെ 450 ചതുരശ്ര അടിയാണ്‌ വീടിന്റെ വിസ്‌തീര്‍ണ്ണം.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW