Wednesday, November 21, 2018 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.35 AM

വി.വി. പാറ്റ്‌ വോട്ടിങ്‌ യന്ത്രങ്ങളില്‍ പരിശോധന

പാലാ: പൊതുതെരഞ്ഞെടുപ്പിന്‌ മുന്നൊരുക്കമായി വി.വി. പാറ്റ്‌ വോട്ടിങ്‌ യന്ത്രങ്ങളില്‍ പരിശോധന നടത്തി. മീനച്ചില്‍ താലൂക്കോഫീസില്‍ വെള്ളിയാഴ്‌ച ഉച്ചകഴിഞ്ഞ്‌ മൂന്നുമണിയോടെ തഹസീല്‍ദാര്‍ വി.എം. അഷറഫിന്റെ നേതൃത്വത്തില്‍ പാലാ, കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന നടത്തിയത്‌.
കേരളാ കോണ്‍ഗ്രസ്‌, സിപിഎം, സിപിഐ, ബിജെപി, ജനതാദള്‍, എന്‍സിപി തുടങ്ങിയ നിരവധി പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. യോഗത്തില്‍ വി.വി. പാറ്റ്‌ മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച്‌ വിശദമായി ക്ലാസ്‌ നടത്തി. തുടര്‍ന്ന്‌ മെഷീനുകള്‍ സൂക്ഷിക്കുന്ന പാലാ സര്‍വ്വശിക്ഷാ അഭിയാന്റെ കെട്ടിടത്തിലെത്തി മെഷീന്റെ പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. മെഷിനിലൂടെ വോട്ട്‌ രേഖപ്പെടുത്തുന്ന രീതിയും യന്ത്രത്തിന്റെ പ്രവര്‍ത്തനവും സാങ്കേതികവിദ്യകളും വിശദമായി വിശദീകരിക്കുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്‌തു. വോട്ട്‌ രേഖപ്പെടുത്തുന്ന രീതിയും വോട്ട്‌ ചെയ്യുന്ന ആള്‍ക്കുതന്നെ വോട്ട്‌ കിട്ടുന്നവിധവും കാണിച്ചുകൊടുത്തു.
കൂടാതെ പുതിയ സാങ്കേതികവിദ്യയില്‍ വോട്ടിങ്‌ മെഷിനില്‍ രേഖപ്പെടുത്തുന്നതിനൊപ്പം മെഷിനിലെ ഒരു പ്രത്യേക അറയിലേക്ക്‌ ഇ വോട്ട്‌ സ്ലിപ്പായി നിക്ഷേപിക്കപ്പെടുന്നു. വോട്ട്‌ എണ്ണുന്ന സമയത്ത്‌ മെഷിന്‌ കേടുപാട്‌ സംഭവിച്ചാലും ഈ സ്ലിപ്പുകള്‍ എണ്ണി വോട്ട്‌ നിര്‍ണ്ണയിക്കാവുന്നതാണ്‌. റീകൗണ്ടിങ്‌ വരുമ്പോഴും തര്‍ക്കങ്ങള്‍ ഉണ്ട ാകുമ്പോഴും സ്ലിപ്പ്‌ പരിശോധിച്ച്‌ തര്‍ക്കം പരിഹരിക്കാമെന്നും തഹസില്‍ദാര്‍ ഉദാഹരണസഹിതം വിശദീകരിച്ചു.
2019 ജനുവരി ഒന്നിന്‌ 18 വയസ്‌ പൂര്‍ത്തിയാകുന്ന യുവതീയുവാക്കള്‍ക്ക്‌ വോട്ടര്‍പട്ടികയില്‍ പേര്‌ ചേര്‍ക്കുന്നതിന്‌ അവസരമുണ്ടെന്ന്‌ തഹസീല്‍ദാര്‍ പറഞ്ഞു. 2018 സെപ്‌തംബര്‍ ഒന്നു മുതല്‍ മേല്‍പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക്‌ അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായാണ്‌ ആദ്യഘട്ടത്തില്‍ സ്വീകരിക്കുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജനപ്രതിനിധികളുമായോ, താലൂക്ക്‌ ഓഫീസുമായോ ബന്ധപ്പെടാം.
കഴിഞ്ഞ ജൂണ്‍ ഏഴിനാണ്‌ കേന്ദ്ര ഇലക്ഷന്‍ കമ്മിഷന്‍ ഹൈദ്രാബാദില്‍ തയ്യാറാക്കിയ വി.വി. പാറ്റ്‌ വോട്ടിങ്‌ മെഷിനുകള്‍ നാല്‌ കണ്ടെയ്‌നര്‍ ലോറികളിലായി പാലായിലെത്തിച്ചത്‌. കോട്ടയം ജില്ലയിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലേക്കുമുള്ള വി.വി. പാറ്റ്‌ മെഷീനുകള്‍ എത്തിച്ചിട്ടുണ്ട്‌. 2180 മെഷീനുകളാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW