Tuesday, November 20, 2018 Last Updated 0 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.34 AM

പിതൃസ്‌മരണയില്‍ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

uploads/news/2018/08/240655/4.jpg

തൊടുപുഴ: പിതൃമോക്ഷ പ്രാപ്‌തിക്കായി കര്‍ക്കിടക മാസത്തിലെ കറുത്തവാവ്‌ ദിനമായ ഇന്നലെ ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. തൊടുപുഴയിലെ മിക്ക ക്ഷേത്രങ്ങളിലും ബലിത്തറകളിലും പുലര്‍ച്ചെ നാലു മുതല്‍ ബലിയര്‍പ്പിക്കല്‍ ചടങ്ങുകള്‍ ആരംഭിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രക്കടവില്‍ രാവിലെ നാലുമുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു. നൂറുകണക്കിനു ആളുകളാണ്‌ ബലിതര്‍പ്പണത്തിനായി ഇവിടെ എത്തിയത്‌. ബലിയര്‍പ്പിക്കുന്നവര്‍ക്ക്‌ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ക്ഷേത്രത്തില്‍ ഒരുക്കിയിരുന്നു. പിതൃമോക്ഷാര്‍ഥം ക്ഷേത്രത്തില്‍ പ്രത്യേക തിലഹവനവും ബ്രാഹ്‌മണ ഊട്ടും നടന്നു. എസ്‌.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന്‍ വെങ്ങല്ലൂര്‍ ചെറായിക്കല്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ രാവിലെ അഞ്ചു മുതല്‍ ബലിതര്‍പ്പണം ആരംഭിച്ചു. വൈക്കം ബെന്നിശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു.
തൊമ്മന്‍കുത്ത്‌ നാല്‍പതേക്കര്‍ ശാന്തിക്കാട്‌ ദേവീക്ഷേത്രത്തില്‍ രാവിലെ ഏഴു മുതല്‍ ബലിതര്‍പ്പണം നടന്നു. പുതുതായി നിര്‍മിച്ച കടവിലാണ്‌ ബലിതര്‍പ്പണത്തിന്‌ സൗകര്യം ഒരുക്കിയത്‌. ക്ഷേത്രം മേല്‍ശാന്തി പ്രദീപ്‌കുമാര്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
അമയപ്ര മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ആറു മുതല്‍ 10 വരെ പിതൃതര്‍പ്പണം നടത്തി.വണ്ണപ്പുറം കാഞ്ഞിരക്കാട്ട്‌ മഹാദേവ ക്ഷേത്രത്തില്‍ വാവുബലിയും ഔഷധക്കഞ്ഞി വിതരണവും രാവിലെ ആറുമുതല്‍ 11 വരെ നടന്നു. കൂടാതെ പിതൃഗതിക്കും പിതൃപ്രീതിക്കുമുള്ള തിലഹവനവും പിതൃനമസ്‌ക്കാരവും ക്ഷേത്രത്തില്‍ നടത്തി. കുറുമ്പാലമറ്റം എലമ്പിലക്കാട്ട്‌ മഹാദേവ ക്ഷേത്രത്തില്‍ രാവിലെ ആറു മുതല്‍ ബലിതര്‍പ്പണം നടത്തി.
മുതലിയാര്‍മഠം മഹാദേവ ക്ഷേത്രക്കടവില്‍ രാവിലെ അഞ്ചുമുതല്‍ ബലിതര്‍പ്പണം നടത്തി. ഇളംദേശം ചാത്തുണ്ണിക്കാവ്‌ മഹാദേവ ക്ഷേത്രത്തിലെ വാവുബലി രാവിലെ ആറു മുതല്‍ 11 വരെ നടത്തി. ഉടുമ്പന്നൂര്‍ തൃക്കയില്‍ മഹാവിഷ്‌ണു ക്ഷേത്രത്തിലെ വാവുബലി രാവിലെ അഞ്ചു മുതല്‍ ക്ഷേത്രാങ്കണത്തില്‍ നടന്നു. മേല്‍ശാന്തി മഹേഷ്‌ സുബ്രഹ്‌മണ്യന്റെ മുഖ്യകാര്‍മികത്വം വഹിച്ചു. ഇതിനോടനുബന്ധിച്ച്‌ തിലഹവനവും സായൂജ്യപൂജയും ആയില്യം പൂജയും ക്ഷേത്രത്തില്‍ നടന്നു. കോടിക്കുളം അഞ്ചക്കുളം മഹാദേവീ ക്ഷേത്രത്തില്‍ രാവിലെ ആറുമുതല്‍ പിതൃതര്‍പ്പണം നടന്നു.
കോളപ്ര ചക്കളത്തുകാവ്‌ ഉമാമഹേശ്വര ക്ഷേത്രത്തില്‍ രാവിലെ 5.30 മുതല്‍ കൊടുബലി, മഹാശ്രാദ്ധമൂട്ട്‌ നടന്നു. കാഞ്ഞിരമറ്റം തെക്കനാട്ട്‌ ഇല്ലം ശ്രീകുമാര്‍ ഇളയത്‌ നേതൃത്വം നല്‍കി. പിതൃപൂജ, വിഷ്‌ണുപൂജ, ബ്രഹ്‌മണരുടെ കാലുകഴുകിച്ചൂട്ട്‌ തുടങ്ങിയവയ്‌ക്ക്‌ ക്ഷേത്രം മേല്‍ശാന്തി ഇരളിയൂര്‍മന ഉണ്ണികൃഷ്‌ണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു.
കാളിയാര്‍ ദര്‍ഭത്തൊട്ടി മങ്കുഴിക്കാവ്‌ ഭഗവതി ക്ഷേത്രത്തില്‍ രാവിലെ 6.15 മുതല്‍ പിതൃതര്‍പ്പണവും എട്ടിന്‌ ഔഷധക്കഞ്ഞി വിതരണം നടന്നു. പരിയാരം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ വാവുബലി രാവിലെ 6.30 മുതല്‍ നടന്നു ബലിക്കുശേഷം ക്ഷേത്രത്തില്‍ അന്നദാനം നടന്നു. കാഞ്ഞാര്‍ മഹാദേവ സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ രാവിലെ അഞ്ചു മുതല്‍ ബലി തര്‍പ്പണം നടന്നു. ക്ഷേത്രം മേല്‍ശാന്തി മഹേഷ്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Sunday 12 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW