Tuesday, February 19, 2019 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.34 AM

ദുരിതബാധിതരെ മുഴുവന്‍ സംരക്ഷിക്കും: എം.പി.

uploads/news/2018/08/240654/3.jpg

ചെറുതോണി: പ്രകൃതിക്ഷോഭത്തില്‍ ദുരിതമനുഭവിക്കുന്ന എല്ലാവരെയും സംരക്ഷിക്കുമെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. കട്ടപ്പനയില്‍ ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു. പ്രളയക്കെടുതികള്‍ മലയോരം വ്യാപകമായി കനത്ത നഷ്‌ടമാണ്‌ നേരിട്ടത്‌. പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും എം.പി. പറഞ്ഞു.
താമസയോഗ്യമല്ലാത്ത രീതിയില്‍ വീട്‌ നഷ്‌ടപ്പെട്ടവരെ ഭാഗികം എന്ന ഉദ്യോഗസ്‌ഥ ഭാഷയിലൊതുക്കാതെ വീട്‌ നഷ്‌ടപ്പെട്ടവരെ തന്നെ പരിഗണിച്ച്‌ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കൃഷി നഷ്‌ടപ്പെട്ടവര്‍ക്കും ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കും. അര്‍ഹതപ്പെട്ട ആളുകളിലേക്ക്‌ സര്‍ക്കാര്‍ സഹായം എത്തിച്ചേരുന്നതിന്‌ യാതൊരു കാലതാമസവും ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ ആസ്‌ഥാനത്ത്‌ അടിയന്തിരമായി പുനര്‍ നിര്‍മാണ കര്‍മ്മ പദ്ധതി തയാറാക്കുമെന്നും എം.പി. അറിയിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW