Saturday, June 29, 2019 Last Updated 2 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.34 AM

26 കോടിയുടെ കൃഷിനാശം; 13 മരണം

uploads/news/2018/08/240652/1.jpg

കട്ടപ്പന: ജില്ലയില്‍ മഴക്കെടുതിയും ഉരുള്‍പൊട്ടലും മൂലം 3890.61 ഹെക്‌ടറിലായി 26,01,79,975 രൂപയുടെ കൃഷി നാശം. ജില്ലയിലെ നാശനഷ്‌ടങ്ങളെക്കുറിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഇടുക്കി ഡാം തുറന്നതിനുശേഷമുളള സ്‌ഥിതിയെക്കുറിച്ചും െവെദ്യുതി മന്ത്രി എം.എം. മണി, വനം മന്ത്രി കെ. രാജു എന്നിവരുടെ നേതൃത്വത്തില്‍ കട്ടപ്പന ഗവ.കോളജില്‍ നടന്ന അവലോകന യോഗത്തിലാണ്‌ ഇക്കാര്യം അധികൃതര്‍ വ്യക്‌തമാക്കിയത്‌.
ഈ മഴക്കെടുതിയില്‍ ജില്ലയിലാകെ 13 പേര്‍ മരിച്ചു. 5 പേരെ കാണാതായി. 22 പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്‌. 56 വീടുകള്‍ പൂര്‍ണമായും 929 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 13 കന്നുകാലികള്‍ ചത്തുപോയിട്ടുണ്ട്‌. 35.012 കി.മി. ദേശീയപാതയും 293.776 കി.മി പൊതുമരാമത്ത്‌ വകുപ്പിന്റെ റോഡും 798.225 കിലോമീറ്റര്‍ പഞ്ചായത്ത്‌ റോഡും മഴക്കെടുതിയില്‍ തകര്‍ന്നു. ജില്ലയിലാകെ 17 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇടുക്കി താലൂക്കില്‍ 11 ക്യാമ്പും ദേവികുളം താലൂക്കില്‍ ആറ്‌ ക്യാമ്പുമാണ്‌ പ്രവര്‍ത്തിക്കുന്നത.്‌ 1058 പേര്‍ ക്യാമ്പില്‍ കഴിയുന്നുണ്ട്‌. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക്‌ ഭക്ഷണവും ചികിത്സയും സമയത്ത്‌ എത്തിക്കുന്നുണ്ട്‌. ദേശീയ ദുരന്ത നിവാരണസേനയുടെ 37 പേരടങ്ങുന്ന സംഘം മൂന്നാറിലും ഇന്ത്യന്‍ കരസേനയുടെ 76 പേരടങ്ങിയ സംഘം അടിമാലിയിലും ക്യാമ്പ്‌ ചെയ്യുന്നുന്നതായി ജില്ലാ കലക്‌ടര്‍ കെ. ജീവന്‍ ബാബു യോഗത്തില്‍ അറിയിച്ചു. തകര്‍ന്ന റോഡുകള്‍ യുദ്ധകാലാടിസ്‌ഥനത്തില്‍ ഗതാഗതയോഗ്യമാക്കണമെന്ന്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്‌ ആവശ്യപ്പെട്ടു. എല്ലാ വകുപ്പ്‌ മേധാവികളും അതത്‌ വകുപ്പുകള്‍ നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ശേഖരിച്ച വിവരങ്ങളും നാശനഷ്‌ട കണക്കുകളും അവതരിപ്പിച്ചു. റോഡുകളുടെ പുനര്‍നിര്‍മാണത്തിന്‌ 250 കോടിയോളം രൂപ ആവശ്യമാണെന്നും ഇതുസംബന്ധിച്ച്‌ സര്‍ക്കാരിന്‌ റിപ്പോര്‍ട്ട്‌ നല്‍കിയതായും പൊതുമരാമത്ത്‌ വകുപ്പ്‌ അറിയിച്ചു. ഇടുക്കി ഡാമിലെ ജലസ്‌ഥിതി നിയന്ത്രണവിധേയമാണെന്നും രണ്ട്‌ ദിവസം കൂടി നിലവിലെ സ്‌ഥിതി തുടരുമെന്നും ജലനിരപ്പ്‌ 2400 അടിയില്‍ കുറച്ച്‌ നിര്‍ത്തുകയാണ്‌് ലക്ഷ്യമെന്നും കെ.എസ്‌.ഇ.ബി. അധികൃതര്‍ പറഞ്ഞു. ദുരന്തമേഖലകളിലും മറ്റും സുരക്ഷാ കാരണങ്ങളാല്‍ െവെദ്യുതി വിച്‌ഛേദിച്ചിട്ടുണ്ട്‌. രണ്ടു ദിവസം കൊണ്ട്‌ എല്ലാ മേഖലയിലും െവെദ്യുതി ബന്ധം പുന സ്‌ഥാപിക്കുമെന്നും കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്‌.പിള്ള അറിയിച്ചു.
എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും മെഡിക്കല്‍ സംഘത്തിന്റെ സേവനം ലഭ്യമാക്കുന്നതായും പ്രത്യേക സാഹചര്യം മുന്‍നിര്‍ത്തി 24 മണിക്കൂറും ആംബുലന്‍സ്‌, മൊെബെല്‍ മെഡിക്കല്‍ യൂണിറ്റ്‌ പ്രവര്‍ത്തനക്ഷമമാണ്‌ എന്നും.ആശുപത്രികളില്‍ ഒ.പി. സമയം ദീര്‍ഘിപ്പിച്ചിട്ടുള്ളതായും ആരോഗ്യവകുപ്പ്‌ അറിയിച്ചു. ബ്ലോക്ക്‌, ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌, സെക്രട്ടറിമാര്‍ തങ്ങളുടെ പരിധിയിലെ നാശനഷ്‌ടങ്ങളും അടിയന്തര ആവശ്യങ്ങളും ബോധ്യപ്പെടുത്തി. മഴക്കെടുതിയില്‍ തകര്‍ന്ന റോഡുകള്‍ ഗതാഗതയോഗ്യമാക്കുന്നതിനു വേണ്ടിവരുന്ന എസ്‌റ്റിമേറ്റ്‌ പൊതുമരാമത്ത്‌് നിരത്ത്‌, ദേശീയപാതാ വിഭാഗം, എല്‍.എസ്‌.ജി.ഡി വിഭാഗം എന്നിവ ഈ മാസം 20നകം റിപ്പോര്‍ട്ട്‌ നല്‍കണമെന്ന്‌ കലക്‌ടര്‍ നിര്‍ദേശിച്ചു. അപകടാവസ്‌ഥയിലുളള സ്‌കൂളുകള്‍, അംഗന്‍വാടികള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട്‌ 25 നകം നല്‍കണമെന്നും ജില്ലാ കലക്‌ടര്‍ പറഞ്ഞു. പഞ്ചായത്തു പരിധിയില്‍ അടച്ചുകെട്ടിയ കലുങ്കുകള്‍ രണ്ടുദിവസത്തിനകം തുറക്കാന്‍ നടപടി സ്വീകരിക്കണമെന്ന്‌ കലക്‌ടര്‍ നിര്‍ദേശം നല്‍കി.
യോഗത്തില്‍ ജോയിസ്‌ ജോര്‍ജ്‌ എം.പി, എം.എല്‍.എമാരായ റോഷി അഗസ്‌റ്റിന്‍, ഇ.എസ്‌. ബിജിമോള്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്‌, ജില്ലാ കലക്‌ടര്‍ കെ. ജീവന്‍ ബാബു, ജില്ലാപോലീസ്‌ മേധാവി കെ.ബി. വേണുഗോപാല്‍, കെ.എസ്‌.ഇ.ബി. ചെയര്‍മാന്‍ എന്‍.എസ്‌.പിളള, കട്ടപ്പന നഗരസഭാ ചെയര്‍മാന്‍ മനോജ്‌ എം. തോമസ്‌, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ സാലി ജോളി, അഗസ്‌തി അഴകത്ത്‌്, ആര്‍.മുരുകേശന്‍, ഗ്രാമപഞ്ചായത്ത്‌് പ്രസിഡന്റുമാര്‍, കെ.കെ.ജയചന്ദ്രന്‍, ഇ.എം.അഗസ്‌തി, കെ.കെ.ശിവരാമന്‍, ഇബ്രാഹിംകുട്ടി കല്ലാര്‍, അനില്‍ കൂവപ്ലാക്കല്‍, ഷാജി നെല്ലിപ്പറമ്പില്‍, സി.വി.വര്‍ഗീസ്‌, എ.ഡി.എം പി.ജി.രാധാകൃഷ്‌ണന്‍, സബ്‌് കലക്‌ടര്‍ വി.ആര്‍. പ്രംകുമാര്‍, ആര്‍.ഡി.ഒ എം.പി. വിനോദ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 12 Aug 2018 12.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW