Sunday, November 18, 2018 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

ഓണോത്സവ്‌-2018

തൊടുപുഴ: ജെ.സി.ഐ മുതലക്കോടവും മാസ്‌ ക്ലബും സംയുക്‌തമായി സംഘടിപ്പിക്കുന്ന ഓണോത്സവ്‌ 2018 ന്റെ ഭാഗമായി അഖില കേരള വടംവലി മത്സരവൂം പൊതു സമ്മേളനവൂം നാളെ വൈകിട്ട്‌ ആറിന്‌ മുതലക്കോടത്ത്‌ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മന്ത്രി എം.എം. മണി ഉദ്‌ഘാടനം നിര്‍വഹിക്കും. ജെ.സി.ഐ സോണ്‍ പ്രസിഡന്റ്‌ രാകേഷ്‌ ശര്‍മ്മ മുഖ്യാതിഥിയായിരിക്കും. ഏഴു ജില്ലകളിലെ പ്രമുഖ വടംവലി ടീമുകള്‍ പങ്കെടുക്കൂം.4000 കാണികള്‍ക്ക്‌ നേരിട്ട്‌ മത്സരം കാണാവുന്ന രീതിയില്‍ ഗ്യാലറി ഒരുക്കിയിട്ടുണ്ട്‌. ജില്ലയിലെ ദുരന്ത പശ്‌ചാത്തലം മുന്‍നിര്‍ത്തി എല്ലാ വര്‍ഷവും നടത്തിയിരുന്ന ചാരിറ്റിക്കായുള്ള ധനസഹായ സമാഹരണം ഒഴിവാക്കും.
പകരം സമ്മേളനത്തില്‍ നിന്നും സമാഹരിക്കുന്ന തുക ഉപയോഗിച്ച്‌ ഇടുക്കി ജില്ലയിലെ ദുരിതശ്വാസ ക്യാമ്പുകളിലേയ്‌ക്ക്‌ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ നല്‍കാന്‍ തീരുമാനിച്ചതായി ജെ.സി.ഐ പ്രസിഡന്റ്‌ സി.ബി ജിത്തുമോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ജെ.സി.ഐ സെക്രട്ടറി സി.എ ശിഹാബ്‌, പ്രോഗ്രാം ഡയറക്‌ടര്‍ ബിബിന്‍ .പി.ജോസഫ്‌, ട്രഷറര്‍ ഫെസ്‌റ്റിന്‍ മാത്യൂ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW