Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

വിദ്യാഭ്യാസ അവാര്‍ഡ്‌ വിതരണവും ആനുകൂല്യ വിതരണവും

തൊടുപുഴ: എസ്‌.എസ്‌.എല്‍.സി, ടി.എച്ച്‌.എസ്‌.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്കുള്ള സംസ്‌ഥാന അവാര്‍ഡ്‌ ദാനവും വിവിധ ആനുകൂല്യങ്ങളുടെ വിതരണവും നാളെ നടക്കും.
സമ്മേളനം പി.ജെ. ജോസഫ്‌ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ആനുകൂല്യങ്ങളുടെ വിതരണം വൈദ്യുത വകുപ്പ്‌ മന്ത്രി എം.എം.മണി നിര്‍വഹിക്കും. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. മുഖ്യാതിഥിയായിരിക്കും. റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ വിവാഹധനസഹായവും ഇ.എസ്‌.ബിജിമോള്‍ എം.എല്‍.എ പ്രസവാനുകൂല്യവും നല്‍കും.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW