Friday, September 14, 2018 Last Updated 0 Min 4 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

ഓണക്കാലത്ത്‌ ശമ്പളമില്ലാതെ റവന്യൂ ജീവനക്കാര്‍

തൊടുപുഴ: ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക്‌ പട്ടയം നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന ആറ്‌ ഭൂമിപതിവ്‌ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസുകളിലെ 168 ജീവനക്കാര്‍ക്ക്‌ കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. താല്‍ക്കാലിക ഓഫീസുകള്‍ ആയതിനാല്‍ സര്‍ക്കാരിന്റെ തുടര്‍ച്ചാനുമതി ലഭിക്കാത്തതാണ്‌ കാരണം. ഇതുമൂലം ഓണക്കാലത്ത്‌ സര്‍ക്കാരനുവദിച്ച മുന്‍കൂര്‍ ശമ്പളവും മറ്റാനുകൂല്യങ്ങളും മാത്രമല്ല, ജീവനക്കാരുടെ പ്രോവിഡന്‍ഫണ്ട്‌ നിക്ഷേപത്തില്‍ നിന്നുള്ള വായ്‌പകള്‍ പോലും എടുക്കാനാകാത്ത നിലയിലാണ്‌. കാലവര്‍ഷം കടുത്തതോടെ ഈ ഓഫീസുകളിലെ ജീവനക്കാരെ ദുരിതാശ്വാസ ക്യാമ്പുകളിലേയ്‌ക്ക്‌ നിയോഗിച്ചിരിക്കുകയാണ്‌.
തുടര്‍ച്ചാനുമതി നല്‍കി റവന്യൂ വകുപ്പ്‌ തീരുമാനമെടുത്തുവെങ്കിലും ധനവകുപ്പ്‌ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ക്ഷേമപെന്‍ഷനുകള്‍ വരെ ഓണത്തിനു മുമ്പേ വിതരണം ചെയ്‌ത്‌ മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ശമ്പളം മുടങ്ങിയത്‌ ഗൗരവമായി കാണണമെന്നും അടിയന്തരമായി തുടര്‍ച്ചാനുമതി നല്‍കണമെന്നും ജോയിന്റ്‌ കൗണ്‍സില്‍ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ അടിയന്തിര കമ്മിറ്റിയോഗം സര്‍ക്കാരിനോട്‌ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ്‌ ആര്‍. ബിജുമോന്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന ട്രഷറര്‍ എ. സുരേഷ്‌കുമാര്‍, ജില്ലാ സെക്രട്ടറി ഒ.കെ. അനില്‍കുമാര്‍, കേരളാ റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌റ്റാഫ്‌ അസോസിയേഷന്‍ ഭാരവാഹികളായ ബി. സുധര്‍മ്മ, ഹോര്‍മിസ്‌ കുരുവിള, ഇ.കെ. അബൂബക്കര്‍, കെ.വി. കൃഷ്‌ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW