Saturday, February 16, 2019 Last Updated 19 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

നഗരസഭാ പാര്‍ക്ക്‌ അറ്റകുറ്റപ്പണി അടിയന്തരമായി പൂര്‍ത്തിയാക്കും

തൊടുപുഴ: നഗരസഭാ പാര്‍ക്കിന്റെ അറ്റക്കുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കൗണ്‍സില്‍ തീരുമാനം. ഇതിനായി 16 ലക്ഷം രൂപ ഫണ്ടായി കൗണ്‍സില്‍ വകയിരുത്തി.
പാര്‍ക്കില്‍ മണ്ണ്‌ വിരിച്ച്‌ ലെവല്‍ ചെയ്യുക, പ്രവേശന കവാടത്തിന്റെ ബാക്കി ഭാഗങ്ങള്‍ ടൈല്‍ വിരിക്കുക, കളി ഉപകരണങ്ങള്‍ കേടുപാടുകള്‍ തീര്‍ത്ത്‌ പെയിന്റ്‌ ചെയ്യുക, പാര്‍ക്കിലെ ലൈറ്റ്‌ പോസ്‌റ്റും പരിസര ഭിത്തിയും പെയിന്റ്‌ ചെയ്യുക, പാര്‍ക്കിലെ ശുചി മുറികളുടെ അറ്റക്കുറ്റ പണികള്‍ നടത്തുക, പാര്‍ക്കിലെ കേടായ ലൈറ്റുകള്‍ മാറ്റുക, പാര്‍ക്കിലെ നടപ്പാതകളില്‍ അറ്റക്കുറ്റ പണികള്‍ നടത്തുക, പാര്‍ക്കിലെ ഐസ്‌ക്രീം പാര്‍ലര്‍ കെട്ടിടത്തില്‍ അറ്റക്കുറ്റ പണികള്‍ നടത്തുക, പാര്‍ക്കില്‍ മ്യൂസിക്‌ സിസ്‌റ്റം സ്‌ഥാപിക്കുക തുടങ്ങിയവയാണ്‌ പാര്‍ക്കിലെ അറ്റക്കുറ്റ പണികളില്‍ ഉള്‍പെട്ടിരിക്കുന്നത്‌. അറ്റക്കുറ്റ പണികള്‍ കരാര്‍ എടുക്കുന്നവര്‍ കാല താമസം വരുത്താതെ പണികള്‍ പൂര്‍ത്തിയാക്കണമെന്ന്‌ നഗരസഭ ചെയര്‍പേഴ്‌സണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
മുന്‍സിപ്പല്‍ സെക്രട്ടറിയുടെ അനുമതിയില്ലാതെ പ്രൈവറ്റ്‌ ബസ്‌സ്‌റ്റാന്റിലും നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലും സ്‌ഥാപിച്ചിരിക്കുന്ന പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു. കൂടാതെ പ്രൈവറ്റ്‌ ബസ്‌ സ്‌റ്റാന്റിലെ സ്‌ട്രീറ്റ്‌ ലൈറ്റ്‌ പോസ്‌റ്റില്‍ പരസ്യം സ്‌ഥാപിക്കുന്നത്‌ തല്‍ക്കാലം പരിഗണിക്കേണ്ടതില്ലെന്ന്‌ കൗണ്‍സിലില്‍ കൂട്ടായ തീരുമാനം കൈക്കൊണ്ടു.
2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയ പ്ര?ജക്‌ടായ എസ്‌.സി ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക്‌ ലാപ്പ്‌ടോപ്പ്‌ നല്‍കല്‍ എന്ന പദ്ധതിയില്‍ ഉള്‍പെട്ടവരില്‍ അനര്‍ഹരായവര്‍ ഉണ്ടെന്ന്‌ കണ്ടെത്തിയതിനാല്‍ പുതിയൊരു പട്ടിക ഉടന്‍ നിര്‍മിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW