Tuesday, November 20, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ നിര്‍ത്തി

uploads/news/2018/08/240645/4.jpg

എടത്വാ: പമ്പയും കക്കി ഡാമും തുറന്നതോടെ കുട്ടനാട്ടില്‍ വീണ്ടും ജലനിരപ്പ്‌ ഉയര്‍ന്നു. എടത്വാ-വീയപുരം റൂട്ടിലും, നീരേറ്റുപുറം-കിടങ്ങറ റൂട്ടിലും കെ.എസ്‌.ആര്‍.ടി.സി ബസ്‌ സര്‍വീസുകള്‍ നിര്‍ത്തി.
എടത്വാ-മാമ്പുഴക്കരി, എടത്വാ-തായങ്കരി സര്‍വീസുകളും ഇന്നു മുതല്‍ നിര്‍ത്താന്‍ സാധ്യത. രണ്ടു തവണ പ്രളയക്കെടുതി അനുഭവിച്ച കുട്ടനാടന്‍ ജനതയ്‌ക്ക്‌ പമ്പ ഡാമിന്റ നാലു ഷട്ടറുകളിലൂടെ പുറംതള്ളുന്ന പ്രളയജലത്തെ അതിജീ വിക്കാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. തുടര്‍ച്ചയായുണ്ടായ രണ്ട്‌ വെള്ളപ്പൊക്കത്തിലൂടെ ദുരിതം പേറിയ ജനത വീണ്ടും വെള്ളത്തിലായി കഴിഞ്ഞു. താഴ്‌ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറിയതോടെ വീടിനുള്ളില്‍ താമസിക്കാന്‍ പറ്റാത്ത അവസ്‌ഥയിലുമാണ്‌.
വെള്ളം കലങ്ങി വരുകയും ചെളിനിറഞ്ഞ വെള്ളം ശുദ്ധീകരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന്‌ മൂന്നു മണിക്കൂറോളം നീരേറ്റുപുറം ജലശുദ്ധീകരണ ശാലയില്‍ ജലവിതരണം നിര്‍ത്തി വച്ചു. രാത്രി ഏഴോടെയാണ്‌ ഭാഗീകമായി പുനരാരംഭിച്ചിട്ടുണ്ട്‌.
മുട്ടാര്‍-കിടങ്ങറ, വീയപുരം-മാന്നാര്‍, എടത്വാ-വീയപുരം, മേല്‍പാടം-മാന്നാര്‍, പായിപ്പാട്‌-കരുവറ്റ, ചെറുതന-ഹരിപ്പാട്‌, തുടങ്ങിയ റോഡുകളെല്ലാം വീണ്ടും വെള്ളത്തിനടിയിലായി. മേല്‍പ്പാടം പാളയത്തില്‍ കോളനി, നാല്‍പത്തഞ്ചില്‍ കോളനി, വീയപുരം നന്ദന്‍കേരില്‍ കോളനി, പാളയത്തില്‍ കോളനി ഉള്‍പ്പടെയുള്ള സ്‌ഥലങ്ങളില്‍ നിരവധി വീടുകളും വെള്ളത്തിനടിയിലായി.
ഇവിടെ ജനജീവിതം പൂര്‍ണമായും താറുമാറായിരിക്കുകയാണ്‌. ഇവിടെ ക്യാമ്പുകള്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്‌തമായിട്ടുണ്ട്‌.
ചെറുതന ഗ്രാമപഞ്ചായത്ത്‌ പരിധിയില്‍ വരുന്ന പോച്ച, ചെങ്ങാരപ്പള്ളിച്ചിറ, പെരുമാങ്കര, കാഞ്ഞിരംതുരുത്ത്‌ തുടങ്ങിയ പ്രദേശങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്‌ഥയിലാണ്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW