ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളപ്പൊക്കക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന് (സി.ഒ.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ സഹായ നിധിയിലേക്ക് പണം കൈമാറി.
പൊതുമരാമത്ത് മന്ത്രി ജി. സുധാകരന് അസോസിയേഷന്റെ ജില്ലാപ്രസിഡന്റ് നിസാര്‍ കോയപ്പറമ്പില്‍ ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. രണ്ടുലക്ഷം രൂപയുടെ അരിയും പലവ്യഞ്ജന സാധനങ്ങളും അടുത്തദിവസം വിതരണം ചെയ്യുമെന്നും നാശനഷ്ടം സംഭവിച്ച ടി.വി ഓപ്പറേറ്റര്‍മാര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്കാന് നടപടി സ്വീകരിച്ച തായും നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞദിവസം അസോസിയേഷന് സംസ്ഥാന, ജില്ലാ നേതാക്കള്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ചെക്ക് ജില്ലാ കലക്ടര്‍ എസ്.സുഹാസിന് മന്ത്രി കൈമാറി. ചടങ്ങില്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി എസ്. ഷിബു, സുധീര്‍ പാമ്പല, രജീവ് പണിക്കര്‍, അന്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു.