Sunday, November 18, 2018 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

കിഴക്കന്‍ വെള്ളത്തിന്റെ വരവ്‌ ശക്‌തം; ചെങ്ങന്നൂരില്‍ 12 ക്യാമ്പുകള്‍ കൂടി തുറന്നു

uploads/news/2018/08/240643/2.jpg

ചെങ്ങന്നൂര്‍: ഡാമുകള്‍ തുറന്നതോടെ പമ്പാ-അച്ചന്‍കോവില്‍ നദികളുടെ തീരത്തെ താഴ്‌ന്ന പ്രദേശങ്ങളിലും സമീപത്തെ വീടുകളുടെ പറമ്പുകളിലും വെള്ളം കയറി.
ചെങ്ങന്നൂരില്‍ ഇന്നലെ മാത്രം 12 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. എണ്ണയ്‌ക്കാട്‌ ആറും പാണ്ടനാട്‌, ചെറിയനാട്‌, മുളക്കുഴ, കുരട്ടിശേരി എന്നിവിടങ്ങളില്‍ ഒന്ന്‌ വീതവും മാന്നാറില്‍ രണ്ടു ക്യാമ്പുകളുമാണ്‌ തുറന്നത്‌. തിരുവന്‍വണ്ടൂര്‍, പുലിയൂര്‍ വില്ലേജുകളില്‍ നേരത്തെ ക്യാമ്പുകള്‍ ഉണ്ടായിരുന്നു.
546 കുടുംബങ്ങളിലെ 2231 അംഗങ്ങളാണ്‌ ക്യാമ്പുകളില്‍ കഴിയുന്നത്‌. ഇതു കൂടാതെ അഞ്ച്‌ ഗ്രുവല്‍ സെന്ററുകള്‍ കൂടി ആരംഭിച്ചിട്ടുണ്ട്‌. പുലിയൂരില്‍ ഒന്നും കുരട്ടിശേരിയില്‍ നാലും ഗ്രുവല്‍ സെന്ററുകള്‍ ആരംഭിച്ചിട്ടുണ്ട്‌. ഇവിടെ 211 പേരാണുള്ളത്‌. വ്യാപകമായ കൃഷിനാശവും സംഭവിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW