Tuesday, November 20, 2018 Last Updated 14 Min 40 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

കുട്ടനാട്ടില്‍ വീണ്ടും വെള്ളപ്പൊക്കം

uploads/news/2018/08/240642/1.jpg

ആലപ്പുഴ/കുട്ടനാട്‌:മഴ ഇന്നലെ മാറിനിന്നെങ്കിലും ഡാമുകളില്‍ നിന്നുള്ള വെള്ളം വരവ്‌ ശക്‌തമായതോടെ ആലപ്പുഴ ജില്ലയില്‍ നാളെ വരെ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം. അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ നേവിയുടേതടക്കമുള്ള സന്നാഹങ്ങള്‍ ആലപ്പുഴയില്‍ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കട്ടനാട്ടിലെ താഴ്‌ന്നപ്രദേശങ്ങള്‍ വീണ്ടും വെളളത്തില്‍ മുങ്ങി.
പമ്പ, കക്കി ഡാമുകളുടെ ഷട്ടറുകള്‍ തുറന്നതാണ്‌ കുട്ടനാട്ടിലും ജല നിരപ്പുയുരാന്‍ കാരണമായത്‌. ഡാമിന്റെ ഷട്ടറുകള്‍ വ്യാഴാഴ്‌ച തുറന്നെങ്കിലും ശനിയാഴ്‌ച ഉച്ചയോടെയാണ്‌ കുട്ടനാട്ടില്‍ കൂടുതല്‍ വെള്ളമെത്തിയത്‌.
കഴിഞ്ഞ വെള്ളപ്പൊക്കത്തിന്റെ ദുരിതം മാറുന്നതിന്‌ മുമ്പുണ്ടായ ഈ ദുരിതം കുട്ടനാട്‌ നിവാസികളെ ആശങ്കയിലാക്കിയിരിക്കുകയാണ്‌. ഡാമിന്റെ ഷട്ടറുകള്‍ തുറന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ താഴ്‌ന്ന പ്രദേശങ്ങളിലെ ഭൂരിഭാഗം വീടുകളിലേയും ഗൃഹോപകരണങ്ങളും മറ്റും വെള്ളത്തില്‍ മുങ്ങാത്ത വിധം ഉയര്‍ത്തി വെച്ചിരിക്കുകയാണ്‌. തലവടി, മുട്ടാര്‍, രാമങ്കരി, പുളിങ്കുന്ന്‌, കൈനകരി, നെടുമുടി പഞ്ചായത്തുകളിലെ താഴ്‌ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങി. ഡാമില്‍ നിന്നു തുറന്നു വിട്ട വെള്ളം പൂര്‍ണമായി എത്തുന്നതോടെ അല്‍പ്പം കൂടി ജലനിരപ്പ്‌ ഉയരാണ്‌ സാധ്യത.
എ.സി റോഡിലെ വെള്ളക്കെട്ട്‌ മാറാന്‍ പമ്പിങ്‌ ആരംഭിച്ചതിനെ തുടര്‍ന്ന്‌ ജലനിരപ്പ്‌ താഴ്‌ന്നിരുന്നു. എന്നാല്‍ വെള്ളം വറ്റിച്ചു കൊണ്ടിരിക്കുന്ന നാട്ടായം പാടശേഖരവും മറ്റ്‌ പാടശേഖരങ്ങളും വെള്ളം കവിഞ്ഞു കയറുന്നതിനാല്‍ എ.സി റോഡിലെ വെള്ളക്കെട്ട്‌ ഒഴിവാകാന്‍ ഇനിയും വൈകും.
കുട്ടനാട്ടില്‍ ഒരടികൂടി ജലനിരപ്പ്‌ ഉയരാനാണ്‌ സാധ്യത. പമ്പ, മണിമല നദികളിലെ ജലനിരപ്പ്‌ ഉയരുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ്‌ റവന്യൂ അധികൃതര്‍ പറയുന്നത്‌. എടത്വാ, തലവടി, മുട്ടാര്‍, കിടങ്ങറ എന്നിവിടങ്ങളിലാണ്‌ ആദ്യം ജലനിരപ്പ്‌ ഉയര്‍ന്നത്‌. റവന്യൂ അധികൃതരുടെ നേതൃത്വത്തില്‍ സ്‌ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്‌. ആവശ്യമെങ്കില്‍ ക്യാമ്പുകള്‍ തുടങ്ങുന്നതിന്‌ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിനോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്നിരിക്കുന്നതിനാലും മണല്‍ച്ചിറ പൊളിച്ച്‌ നീരൊഴുക്ക്‌ വര്‍ധിപ്പിച്ചതിനാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ്‌ വിദഗ്‌ധര്‍ പറയുന്നത്‌. കുട്ടനാട്ടിലെ പാടശേഖരങ്ങള്‍ തുറന്നുകിടക്കുന്നതിനാല്‍ ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കാനാകും.
അതിനാല്‍ പ്രളയം രൂക്ഷമാകില്ലെന്നാണ്‌ വിലയിരുത്തല്‍. മാത്രമല്ല പൂക്കൈതയാറ്റിലുടെ തോട്ടപ്പള്ളി വഴി കടലിലേക്കുള്ള ഒഴുക്ക്‌ ശക്‌തവുമാണ്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW