Wednesday, November 14, 2018 Last Updated 24 Min 41 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

സംരംഭകര്‍ക്ക്‌ അഞ്ചു കോടി രൂപ വരെ വായ്‌പ: സംരംഭകത്വ സെമിനാര്‍ സെപ്‌റ്റംബര്‍ 14 ന്‌

ആലപ്പുഴ: ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക്‌ കുറഞ്ഞ പലിശ നിരക്കില്‍ വായ്‌പ ലഭ്യമാക്കുന്നതിന്‌ കേന്ദ്ര സര്‍ക്കാര്‍ സ്‌ഥാപനമായ ഐ.എഫ്‌.സി.ഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് നോഡല്‍ ഏജന്‍സിയായി രൂപീകരിച്ച വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട്‌ നിലവില്‍ വന്നു.
ഒ.ബി.സി. സംരംഭകര്‍ക്ക്‌ കുറഞ്ഞത്‌ 51ശതമാനം ഓഹരി പങ്കാളിത്തവും നിയന്ത്രണവും ഉള്ള കമ്പനികള്‍ക്കും വ്യക്‌തിഗത സംരംഭം, പാര്‍ട്ട്‌ണര്‍ഷിപ്പ്‌ സംരംഭം, ലിമിറ്റഡ്‌ ലയബിലിറ്റി പാര്‍ട്ട്‌ണര്‍ഷിപ്പ്‌, ഒണ്‍ പേഴ്‌സണല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച്‌ ആരംഭിക്കുന്ന കമ്പനികള്‍ക്കും വായ്‌പ കിട്ടും.
20 ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപവരെ എട്ടുശതമാനം പലിശ നിരക്കില്‍ ലഭ്യമാക്കുന്നതാണ്‌.
സ്‌ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക്‌ 7.75ശതമാനം നിരക്കില്‍ പലിശ നല്‍കിയാല്‍ മതി. താല്‍പര്യമുള്ളവര്‍ക്കായി സെപ്‌റ്റംബര്‍ 14ന്‌ രാവിലെ 10 മുതല്‍ എറണാകുളം പ്രസിഡന്‍സി ഹോട്ടലില്‍ ഏകദിന സംരംഭകത്വ സെമിനാര്‍ സംഘടിപ്പിക്കും.
സെമിനാറില്‍ ഐ.എഫ്‌.സി. അധികൃതര്‍ സംബന്ധിക്കും. പങ്കെടുക്കുന്നതിന്‌ കേരള സംസ്‌ഥാനപിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്റെ വെബ്‌സൈറ്റ്‌ വഴി ഓഗസ്‌റ്റ്‌ 20നകം രജിസ്‌റ്റര്‍ ചെയ്യണം.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW