Monday, November 19, 2018 Last Updated 29 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

മഴക്കെടുതി നിവാരണം: അന്തര്‍ദേശീയതലത്തില്‍ ധനം സമാഹരിക്കണം

ആലപ്പുഴ: കേരളത്തില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്ന കനത്ത മഴയും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മൂലമുണ്ടായ കെടുതികള്‍ പരിഹരിക്കുന്നതിന്‌ കേന്ദ്ര സഹായത്തോടൊപ്പം ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ധനസമാഹരണത്തിന്‌ സംസ്‌ഥാന സര്‍ക്കാര്‍ പത്ര-ദൃശ്യ മാധ്യമങ്ങളുടേയും സാമൂഹ്യപ്രവര്‍ത്തകരുടേയും സഹകരണത്തോടെ ഒരു സമിതി രൂപീകരിക്കണമെന്ന്‌ കിസാന്‍ ജനത സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.ജെ. കുര്യന്‍ അഭിപ്രായപ്പെട്ടു.
ജനതാദള്‍ (എസ്‌) ആലപ്പുഴ നിയോജക മണ്ഡലം പ്രവര്‍ത്തകരുടേയും പോഷക സംഘടനാപ്രവര്‍ത്തകരുടേയും സംയുക്‌തയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കുര്യന്‍. ഓരോ ജില്ലയ്‌ക്കും നഷ്‌ടം ഓരോ രീതിയിലാണ്‌. 30 പേര്‍ക്ക്‌ ജീവഹാനി സംഭവിച്ചു. എല്ലാ കഷ്‌ടനഷ്‌ടങ്ങളും പരിഹരിക്കപ്പെടണം.
ദുരിതാശ്വാസത്തിന്‌ പത്തുകോടി രൂപ സംഭാവന ചെയ്‌ത കര്‍ണ്ണാടക സര്‍ക്കാരിനെയും മുഖ്യമന്ത്രി കുമാരസ്വാമിയേയും തമിഴ്‌നാട്‌, പുതുച്ചേരി സര്‍ക്കാരുകളേയും മുഖ്യമന്ത്രിമാരെയും അഭിനന്ദിച്ചു. ഇന്ത്യയില്‍ മറ്റ്‌ സംസ്‌ഥാനങ്ങളും എല്ലാ എം.പിമാരും എം.എല്‍.എമാരും അവരുടെ ഫണ്ടുകളില്‍ നിന്നും, വിദേശമലയാളികളില്‍ നിന്നും മറ്റ്‌ ഉദാരമതികളില്‍ നിന്നും ഇതരമാര്‍ണ്മങ്ങള്‍ വഴിയും ധനസമാഹരണത്തിന്‌ ഈ സമിതി മുന്‍കൈയെടുക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ ജനതാദള്‍(എസ്‌) ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ്‌ എം.ഇ. നിസാര്‍ അഹമ്മദ്‌ അധ്യക്ഷനായിരുന്നു. കെ.എസ്‌. സലിം, പി.ആര്‍. അശോകന്‍, വി.എസ്‌. ജോഷി, ലോറന്‍സ്‌ ജോസഫ്‌, അസറുദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW