Friday, September 14, 2018 Last Updated 1 Min 19 Sec ago English Edition
Todays E paper
Ads by Google
Sunday 12 Aug 2018 12.33 AM

ഓണം-ബക്രീദ്‌ ജില്ലാ ഫെയറിന്‌ തുടക്കമായി

ആലപ്പുഴ: സംസ്‌ഥാന സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍ ആലപ്പുഴ ഇ. എം. എസ്‌ സ്‌റ്റേഡിയം ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ഓണം-ബക്രീദ്‌ ജില്ലാ ഫെയര്‍ പൊതുമരാമത്ത്‌ മന്ത്രി ജി. സുധാകരന്‍ ഉദ്‌ഘാടനം ചെയ്‌തു.
പ്രതികൂല കാലത്തും ഓണം മലയാളിക്ക്‌ മറക്കാനാവാത്ത സ്വപ്‌നമാണെന്നും ഈ ഓണക്കാലത്തും പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന്‌ സര്‍ക്കാര്‍ ശക്‌തമായ ഇടപെടലാണ്‌ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സപ്ലൈകോ ഇത്തവണ സംസ്‌ഥാനത്ത്‌ 1662 ഓണച്ചന്തകള്‍ ഒരുക്കുന്നതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി . തിലോത്തമന്‍ പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡ്‌ 3500 ഓളം ചന്തകളും തയാറാക്കുന്നുണ്ട്‌. ഇതെല്ലാം കൂടാതെ ഹോര്‍ട്ടികോര്‍പ്പും പച്ചക്കറ ചന്ത സംഘടിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു. എല്ലാ താലൂക്ക്‌ കേന്ദ്രങ്ങളിലും ഫെയര്‍ നടക്കും.
പൊതുവിപണിയേക്കാള്‍ വില കുറച്ചാണ്‌ സപ്ലൈകോ, സാധനങ്ങള്‍ വില്‍ക്കുക. കയര്‍ കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പിന്റെ ഹരിത സ്‌റ്റാള്‍, മത്സ്യവകുപ്പിന്റെ സാഫ്‌ സ്‌റ്റാളുകള്‍, വനംവകുപ്പിനെ വനവിഭവങ്ങള്‍ വില്‍ക്കുന്ന വനശ്രീ തുടങ്ങി നിരവധി സ്‌റ്റാളുകളും സപ്ലൈകോയുടെ സ്‌ററാളും സ്‌റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്‌. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാല്‍ ആദ്യവില്‌പന നിര്‍വഹിച്ചു.
മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ്‌ ജോസഫ്‌, കൗണ്‍സിലര്‍ ജി. ശ്രീജിത്ര, സപ്ലൈകോ റീജിയണല്‍ മാനേജര്‍ ആര്‍.അനില്‍രാജ്‌ , ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍.ഹരിപ്രസാദ്‌ വിവിധ രാഷ്‌ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രാവിലെ 9.30 മുതല്‍ രാത്രി എട്ട്‌ വരെയാണ്‌ ഫെയര്‍ പ്രവര്‍ത്തിക്കുക. അരി ജയ 25 രൂപയ്‌ക്കും പച്ചരി 23 രൂപയ്‌ക്കും പഞ്ചസാര 22 രൂപയ്‌ക്കും ചെറുപയര്‍ 70 രൂപയ്‌ക്കും ഉഴുന്ന്‌ 58 രൂപയ്‌ക്കും കടല 43 രൂപയ്‌ക്കും വന്‍പയര്‍ 45 രൂപയ്‌ക്കും തുവരപരിപ്പ്‌ 65 രൂപയ്‌ക്കും മുളക്‌ 75 രൂപയ്‌ക്കും മല്ലി 65 രൂപയ്‌ക്കും സബ്‌സിഡി നിരക്കിലാണ്‌ സപ്ലൈകോ നല്‍കുന്നത്‌.

Ads by Google
Advertisement
Sunday 12 Aug 2018 12.33 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW